പമ്പിൽ നിന്നും വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കേരള ട്രാഫിക് പൊലീസ് ഫേസ്ബുക്ക് പേജിലാണ് ഇന്ധനം നിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങൾ വളരെ പെട്ടെന്ന് തീ പിടിക്കാൻ സാധ്യതയുള്ളതിനാൽ നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടം ഉണ്ടാക്കിയേക്കാം. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും പൊലീസ് ഓർമിപ്പിക്കുന്നു.