തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന പേരിൽ ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്‌ത സർദാർ വല്ലഭായി പട്ടേൽ പ്രതിമയെ കളിയാക്കി വി.ടി.ബൽറാം എം.എൽ.എ രംഗത്തെത്തി. ഇന്ത്യയെ ഒന്നിപ്പിച്ച സർദാർ പട്ടേലിന്റെ പ്രതിമയുണ്ടാക്കിയത് ചൈനയിൽ നിന്നാണ്. കഷണങ്ങളെല്ലാം ഒന്ന് ശരിക്ക് ഒരുമിപ്പിച്ചിരുന്നുവെങ്കിൽ കുറച്ച് കൂടി വൃത്തിയുണ്ടാകുമായിരുന്നു. ഇത് ഒരുമാതിരി സ്‌കൂൾ കുട്ടികൾ ഗ്രാഫ് വരച്ച പോലായെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ കളിയാക്കി.
പോസ്‌റ്റിന്റെ പൂർണരൂപം
ഇന്ത്യയെ ഒന്നിപ്പിച്ച സർദാർ പട്ടേലിന്റെ പ്രതിമയുടെ ചൈനയിലുണ്ടാക്കിയ ആ കഷണങ്ങൾ ഒന്ന് ശരിക്ക് ഒരുമിപ്പിച്ചിരുന്നുവെങ്കിൽ കുറച്ച് കൂടി വൃത്തിയുണ്ടാകുമായിരുന്നു. ഇത് ഒരുമാതിരി സ്ക്കൂൾ കുട്ടികൾ ഗ്രാഫ് വരച്ച പോലായി.