statue-of-unity
STATUE OF UNITY

1. ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായുള്ള ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെ യോഗം വിളിച്ച സംസ്ഥാന സർക്കാരിന് തിരിച്ചടി. യോഗത്തിൽ നിന്ന് വിട്ടുനിന്ന് ഇതര സംസ്ഥാന മന്ത്രിമാർ. യോഗത്തിന് എത്തിയത് ആന്ധ്രാ, തമിഴ്നാട്, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ. ദേവസ്വം മന്ത്രിമാർ എത്താത്തതോടെ മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കില്ല

2. അതിനിടെ, മലകയറാൻ യുവതികൾ എത്തിയാൽ അമ്പതു കഴിഞ്ഞ മാളികപ്പുറങ്ങളെ മുന്നിൽ നിറുത്തി പ്രതിരോധിക്കാൻ ഒരുങ്ങി സംഘപരിവാർ. നടതുറക്കുന്ന നവംബർ അഞ്ചു മുതൽ പിറ്റേന്ന് ദീപാരാധന വരെ സത്രീ ഭക്തർ സന്നിധാനത്തുണ്ടാകും. സുരക്ഷയ്ക്കായി സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയോഗിക്കില്ലെന്ന് ഡി.ജിപി ലോക്നാഥ് ബെഹ്ര നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

3. അതേസമയം, ശബരിമല വിധിയിൽ രാഹുൽ ഗാന്ധിയുടെ പരസ്യ പിന്തുണയിൽ വെട്ടിലായി കെ.പി.സി.സി. കോൺഗ്രസ് അധ്യക്ഷന്റെ നിലപാട് മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി ഇപ്പോഴും യുവതി പ്രവേശനത്തിന് എതിരാണ്. അതിനൊപ്പമാണ് രാഹുൽ ഗാന്ധി എന്ന് ഉറപ്പ് ലഭിച്ചെന്നും മുല്ലപ്പള്ളി. കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവനയെ നേരത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിരുന്നു

4. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമാ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടേലിന്റെ 143ാം ജന്മ വാർഷിക ദിനത്തിൽ ഗുജറാത്തിലെ കെവാഡിയയിൽ, നർമദാ തീരത്ത് 182 മീറ്റർ ഉയരമുള്ള പ്രതിമ അനാവരണം ചെയ്തതോടെ, ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന ഖ്യാതി ഇനി ഇന്ത്യയ്ക്ക് സ്വന്തം

5. 153.28 മീറ്റർ ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിൾ ഓഫ് ബുദ്ധയെ പിന്തള്ളി ആണ് 2989 കോടി രൂപ ചിലവുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റി പ്രതിമ ഉയരത്തിൽ ഒന്നാമൻ ആയത്. അതിനിടെ, പ്രതിമാ അനാച്ഛാദനത്തിന് എതിരെ അഹമ്മദാബാദിലെ ഗോത്ര സമൂഹങ്ങളും കർഷകരും പ്രതിഷേധവുമായി രംഗത്ത്. പ്രതിമാ നിർമ്മാണത്തിനും തൊട്ടടുത്തുള്ള പ്രദേശങ്ങളിലെ ടൂറിസം വികസനത്തിനുമായി സർക്കാർ തങ്ങളുടെ സ്ഥലം കയ്യേറി എന്നാണ് ആരോപണം

6. ആർ.ബി.ഐയ്ക്ക് മേലുള്ള കേന്ദ്ര ഇടപെടലിൽ രാജിക്ക് ഒരുങ്ങി ഗവർണർ ഊർജ്ജിത് പട്ടേൽ. ചരിത്രത്തിൽ ഇന്നുവരെ കേന്ദ്ര സർക്കാരുകൾ റിസർവ് ബാങ്ക് പ്രവർത്തനങ്ങളിൽ ഇടപെട്ടിട്ടില്ല. സെക്ഷൻ 7 പ്രയോഗിക്കാനുള്ള നീക്കം അസാധാരണമെന്നും ആക്ഷേപം. ഇതു സംബന്ധിച്ച നിലപാട് ഊർജ്ജിത് പട്ടേൽ സർക്കാരിനെ അറിയിച്ചെന്നും വിവരം

7. ആർ.ബി.ഐ കേന്ദ്ര സർക്കാർ തർക്കം തുറന്ന പോരിലേക്ക് നയിച്ചത് ബാങ്കുകളുടെ കിട്ടാക്കടം വർധിച്ചതിന്റെ ഉത്തരവാദിത്തം റിസർവ് ബാങ്കിന് എന്ന് അരുൺ ജെ്ര്രയ്ലിയുടെ പ്രസ്താവന. ആർ.ബി.ഐയുടെ പ്രവർത്തനാധികാരത്തിൽ കേന്ദ്രം കൈകടത്തുന്നു എന്ന് ഡെപ്യൂട്ടു ഗവർണർ വീരൽ ആചാര്യ പറഞ്ഞത് കഴിഞ്ഞ ദിവസം. തർക്കങ്ങൾക്കിടെ പ്രശ്ന പരിഹാരത്തിന് ബാങ്ക് മേധാവികളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

8. റഫാൽ വിമാന ഇടപാടിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തണം എന്ന് സുപ്രീംകോടതി. വിമാനത്തിന്റെ വില ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹർജിക്കാരെ അറിയിക്കണം. നടപടി ക്രമങ്ങളുടെ വിശദാംശങ്ങളും വിമാനത്തിന്റെ വിലയും മുദ്രവച്ച കവറിൽ 10 ദിവസത്തിനകം കോടതിക്ക് നൽകമം എന്നും സുപ്രീംകോടതി. എന്നാൽ വിമാനത്തിന്റെ വില ഉൾപ്പടെയുള്ള കാര്യങ്ങൾ ഹർജിക്കാരെ അറിയിക്കാൻ ആകില്ലെന്ന് അറ്റോർണി ജനറൽ

9. റഫാൽ ഇടപാടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യത്തിൽ കാത്തിരിക്കൂ എന്ന് മറുപടി. സി.ബി.ഐയിലേ പ്രതിസന്ധി ആദ്യം പരിഹരിക്കട്ടെ എന്നും സുപ്രീംകോടതി വിശദീകരണം. ഹർജികൾ നവംബർ 14 ന് വീണ്ടും പരിഗണിക്കും

10. അതിർത്തിയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ രണ്ടു ജെയ്‌ഷെ മുഹമ്മദ് കമാൻഡർമാരെ വധിച്ച് ഇന്ത്യൻ സുരക്ഷാ സേന. പുൽവാമയിലെ ചങ്കിതാറിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ അനന്തരവൻ മുഹമ്മദ് ഉസ്മാനും. രഹസ്യ വിവരത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെ ഇന്ത്യൻ സൈന്യത്തിനു നേരെ വെടിയുതിർത്ത ഭീകരർക്ക് നേരെ സൈന്യം തിരിച്ചടിക്കുകയായിരുന്നു

11. അതിനിടെ, പാക് സേനയുടെ ബ്രിഗേഡ് ആസ്ഥാനത്ത് പീരങ്കി ഉപയോഗിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരിക്കാതെ പാകിസ്ഥാൻ. ഇക്കഴിഞ്ഞ 23 ന് പൂഞ്ച് സെക്ടറിൽ സേനാ താവളത്തിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിന് നൽകിയ മറുപടിയിൽ കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തലിൽ. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ സന്ദർശനം നടത്തി കരസേനയിലേയും ബി.എസ്.എഫിലേയും ഉന്നത ഉദ്യോഗസ്ഥർ