അമ്പലപ്പുഴ: പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ അനധികൃതമായി കടന്നുകൂടി പ്രണയം നടിച്ച് 14 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. എടപ്പോൺ പാറ്റൂർ മങ്ങാട് കിഴക്കേതിൽ അപ്പു (23), സുഹൃത്ത് കൊല്ലം കന്നിമേൽശേരി ഒറ്റപ്ലാക്കൽ തെക്കേതിൽ വിപിൻ (30) എന്നിവരെയാണ് കൊല്ലത്തുനിന്ന് പുന്നപ്ര പൊലീസ് പിടികൂടിയത്.
ഐസ് പ്ലാന്റ് ടെക്നീഷ്യൻമാരായ യുവാക്കൾ പ്രളയകാലത്ത് കുറവന്തോട് ഭാഗത്തെ പ്ലാന്റിൽ അറ്റകുറ്റപ്പണിക്ക് വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ നിരന്തരം എത്തിയിരുന്നു. ഇതിനിടെ അപ്പുവാണ് പെൺകുട്ടിയുമായി പ്രണയത്തിലായത്. കഴിഞ്ഞ 23ന് ഇരുവരം പുന്നപ്രയിലെത്തി കുട്ടിയുമായി ബസിൽ കടക്കുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത യുവാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും.