ലൈംഗിക ശേഷിക്കുറവ് ചികിത്സിക്കുമ്പോൾ വിവിധ ചികിത്സാമാർഗങ്ങളെപ്പറ്റി പറഞ്ഞ് ചികിത്സാനിർണയത്തിൽ രോഗിയെ കൂടി ഉൾപ്പെടുത്തുന്ന രീതിയാണ് ആധുനിക ആൻഡ്രോളജിയിൽ ഉള്ളത്.
മരുന്ന് കൊണ്ടുള്ള ചികിത്സയാണ് ആദ്യപടിയിൽ സ്വീകാര്യമായതെങ്കിലും രോഗിക്ക് ഏറ്റവും അനുയോജ്യമായത് നിർദ്ദേശിക്കാൻ ഡോക്ടർക്ക് സാധിക്കണം. വിശദമായ രോഗചരിത്രം, പരിശോധന, ആവശ്യമായ ലബോറട്ടറി പരിശോധനകൾ മുതലായവ നടത്തണം. ലൈംഗിക ശേഷിക്കുറവിന്റെ രൂക്ഷത മനസിലാക്കണം. ലൈംഗികശേഷിക്കുറവ് ഹൃദ്രോഗത്തിന്റെ ഒരു ചൂണ്ടുപലകയാണ്.
പ്രമേഹം, രക്തസമ്മർദ്ദം മുതലായ അനുബന്ധ രോഗങ്ങളും ഉണ്ടാകാം. രക്തത്തിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് പ്രധാനമാണ്. ലിംഗത്തിന്റെ വളവ്, തടിപ്പ് മുതലായവ മനസിലാക്കണം.
ചില പ്രത്യേക സാഹചര്യങ്ങളിൽ റിജി സ്‌കാൻ ഉപയോഗിച്ചുള്ള പരിശോധന, ലിംഗത്തിൽ കുത്തിവയ്പ്, ലിംഗത്തിന്റെ അൾട്രാസൗണ്ട് മുതലായ പരിശോധനകളും വേണ്ടിവരും. അനുബന്ധ രോഗങ്ങളുണ്ടെങ്കിൽ ഭക്ഷണത്തിലുള്ള നിയന്ത്രണം, വ്യായാമം മുതലായവയും ചികിത്സയിൽ ഉൾപ്പെടുത്തണം.
ഇത്തരം രോഗികളോട് ജഉഋ 5 ഇൻഹിബിറ്റർ മരുന്നുകളുടെ പ്രയോജനവും പാർശ്വഫലങ്ങളും വിശദീകരിച്ചുകൊടുക്കണം. സിൽഡനാഫിൽ, ടാഡലാഫിൽ, വെർഡനാഫിൽ, ലെവനാഫിൽ മുതലായവയാണ് ജഉഋ 5 ശ വിഭാഗത്തിലെ മരുന്നുകൾ. പ്രമേഹം, റാഡിക്കൽ പ്രോസ്റ്റാറ്റെക്ടമി മുതലായ സാഹചര്യങ്ങളിൽ ലൈംഗിക ശേഷിക്കുറവ് രൂക്ഷമായിരിക്കും. (തുടരും)
ഡോ. എൻ. ഗോപകുമാർ
കൺസൾട്ടന്റ് യൂറോളജിസ്റ്റ്
'യൂറോ കെയർ'
ഓൾഡ് പോസ്റ്റോഫീസ് ലെയ്ൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേ കോട്ട,
തിരുവനന്തപുരം
ഫോൺ: 94470 57297