പ്രണയ വാർത്തകൾ വന്നാൽ അത് ഗോസിപ്പാണെന്ന് പറഞ്ഞ് തടിയൂരുന്നവരാണ് സിനിമാ താരങ്ങൾ. ഇപ്പോഴിതാ മറ്റൊരു ഗോസിപ്പ് കൂടി സത്യമാവുകയാണ്. യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ കപൂറാണ് വിവാഹിതനാകുന്നത്. വധു മലൈക അറോറയാണ്. നടനും നിർമ്മാതാവുമായ അർബാസ് ഖാനിൽ നിന്ന് രണ്ടു വർഷം മുൻപാണ് മല്ലിക വിവാഹ മോചനം നേടിയത്. അർജുനുമായുള്ള വഴിവിട്ട ബന്ധമാണ് വേർപിരിയലിനു കാരണമെന്ന് അന്നു തന്നെ വാർത്തകളുണ്ടായിരുന്നു. എന്നാൽ, തന്റെ ഏറ്റവുമടുത്ത സുഹൃത്തു മാത്രമാണ് അർജുനെന്നാണ് ഗോസിപ്പുകൾക്ക് മല്ലിക നൽകിയിരുന്ന മറുപടി. ഇപ്പോഴിതാ ഒരു ദേശീയ മാധ്യമമാണ് ഇരുവരുടെയും വിവാഹ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. 19 വർഷം നീണ്ട വിവാഹ ബന്ധത്തിനാണ് മലൈക 2016ൽ ഫുൾസ്റ്റോപ്പിട്ടത്.
ആ ബന്ധത്തിൽ ഒരു മകനുണ്ട്. നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. അടുത്ത വർഷമായിരിക്കും വിവാഹമെന്നാണ് അറിയുന്നത്. അർജുന്റെ ഈ ബന്ധത്തിന് അച്ഛൻ ബോണി കപൂറിന് കടുത്ത എതിർപ്പുണ്ടെന്നും ബോളിവുഡ് സംസാരമുണ്ട്. 45 കാരിയായ മലൈക വിവാഹമോചനത്തിനു ശേഷം 33 കാരനായ അർജുനുമായി ലിവിംഗ് റിലേഷനിലായിരുന്നു. കഴിഞ്ഞ മാസം നടന്ന ലാക്‌മേ ഫാഷൻ വീക്കിൽ അർജുനും മലൈകയും ഒന്നിച്ചെത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പരിണീതി ചോപ്രയുമായും അർജുന്റെ പേരുകൾ കേട്ടെങ്കിലും താരം മലൈകയ്ക്കു പിന്നാലെ തന്നെയാണെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. പരിണീതി നായികയായ നമസ്‌തേ ഇംഗ്ലണ്ടാണ് അർജുന്റേതായി ഒടുവിൽ റിലീസായ ചിത്രം. സിനിമയിലും നൃത്തരംഗങ്ങളിലും സജീവമാണ് മലൈക അറോറ.