shweta-salve

തന്റെ പോസ്റ്റുകൾക്കു താഴെ വന്ന മോശം കമന്റിന് ബോളിവുഡ് മോഡലും സീരിയൽ നടിയുമായ ശ്വേത സാൽവെ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ഗോവയിലെ അവധിയാഘോഷ വേളയിലെടുത്ത ഒരു കൈയിൽ കത്തിച്ചു പിടിച്ച സിഗരറ്റും മറുകൈയിൽ വൈൻ ഗ്ലാസുമായുള്ള ചിത്രമാണ് ശ്വേതയ്ക്ക് മോശം കമന്റുകൾ വാങ്ങിക്കൊടുത്തത്. മകൾക്ക് മോശം ഉദാഹരണം കാണിച്ചു കൊടുക്കുന്ന അമ്മ എന്നാണ് ചിത്രം കണ്ട് പലരും താരത്തെ കുറ്റപ്പെടുത്തിയത്. ചിത്രത്തിലുടനീളം അൽപ്പവസ്ത്രധാരിയായി നടക്കുന്നതിനെയും പലരും വിമർശിക്കുന്നുണ്ട്.

'അതേ, ഞാൻ കുടിക്കും വലിക്കും. യഥാർഥത്തിൽ ഞാനങ്ങനെയാണ്, സത്യസന്ധയാണ്, അടിസ്ഥാനപരമായി അങ്ങനെയാണ്. അതുകൊണ്ട് ഞാനെന്ന വ്യക്തിയെയും എന്നിലെ അമ്മയെയും ആരെങ്കിലുമൊക്കെ വിധിക്കുന്നതെന്തിനാണ്? അങ്ങോട്ട് നൽകുന്ന മാന്യത തിരിച്ചും പ്രതീക്ഷിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും എങ്ങനെയാണ് എന്നെയൊരു മോശം വ്യക്തിയും മോശം അമ്മയുമാക്കുന്നത്. ഞാനെന്റെ ജീവിതം പാഴാക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻജോലി ചെയ്യുന്നുണ്ട്... ഒരുപാട് ജോലി. ഞാൻ ഒരു അവതാരകയാണ്, നർത്തകിയാണ്, വ്യവസായ സംരംഭകയാണ്. രാജ്യത്തെ രണ്ടു നഗരങ്ങളിലായി വിജയകരമായി ഞാൻ ജീവിക്കുന്നുണ്ട്. എന്റെ സംസാരം ആക്രമണോത്സുകമാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ ഒരിക്കലുമെന്റെ കഴിവുകളെ ചോദ്യം ചെയ്യുകയോ ഞാനെന്റെ കുഞ്ഞിന് മോശം ഉദാഹരണമാണ് നൽകുന്നതെന്നോ പറയരുത് എന്നും തന്റെ പുതിയ ചിത്രം പങ്കുവച്ച് ശ്വേത വിമർശകർക്ക് മുന്നറിയിപ്പ് നൽകി.