പുതിയ ചിത്രമായ 'ക'യിലെ കഥാപാത്രമായി എത്തിയ നീരജ് മാധവിനെ കളിയാക്കി കാളിദാസ്. തിരിച്ചു മറുപടി നൽകി നീരജും. വിവാഹത്തിനായി സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത നീരജ് മാധവ് നായകനാകുന്ന ചിത്രമാണ്. അതിലെ കഥാപാതമായി വസ്ത്രം ധരിച്ച നീരജ് ആ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. അഴുക്കു നിറഞ്ഞ ബനിയനും അലങ്കോലമായ മുടിയുമായുള്ള ലുക്കിലാണ് താരം ഫോട്ടോയിലുള്ളത്. ആ ഫോട്ടോ കണ്ട യുവതാരം കാളിദാസ് നീരജിനെ കളിയാക്കി മറുപടിയിട്ടു. 'ഐ ഫോണുള്ള പിച്ചക്കാരൻ' എന്നാണ് കാളിദാസ് പോസ്റ്റിട്ടത്. നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ ,ഞാൻ ഇട്ടോളാം എന്നായിരുന്നു നീരജിന്റെ മറുപടി. എന്തായാലും ഇരുവരുടെയും പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിമാറിക്കഴിഞ്ഞു.