nikhila-vimal

ശ്രീബാല കെ. മേനോൻ സംവിധാനം ചെയ്ത ലവ് 24 ഃ7 ലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് നിഖില വിമൽ. ആദ്യ ചിത്രം കഴിഞ്ഞ് ചെറിയൊരു ഇടവേളയെടുത്താണ് താരം അടുത്ത ചിത്രം തിരഞ്ഞെടുത്തത്. വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിഖില സത്യൻ അന്തിക്കാടിന്റെ ഫഹദ് ഫാസിൽ ചിത്രമായ ഞാൻ പ്രകാശനിൽ നായികയായി. എന്നാൽ, ഇനി വെറും നായികമാത്രമല്ല നിഖില.

ആള് നിർമ്മാതാവിന്റെയും കുപ്പായമണിയുകയാണ്. അള്ള് രാമേന്ദ്രന്റെ തിരക്കഥാകൃത്ത് വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന വേലി ഷോർട്ട് ഫിലിമാണ് നിഖില നിർമ്മിക്കുന്നത്. ചിത്രകാരൻ ഗോപീകൃഷ്ണൻ വരച്ച വേലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അജുവഗീസ് പുറത്തിറക്കി. കുഞ്ചാക്കോ ബോബൻ നായകനാകുന്ന അള്ള് രാമേന്ദ്രൻ സംവിധാനം ചെയ്യുന്നത് ബിലഹരിയാണ്.