sleepless

കണ്ണടച്ചാൽ ഉറങ്ങാൻ കഴിയുന്നവർ എത്ര ഭാഗ്യവാൻമാരായിരിക്കും. ഉറക്കമില്ലാത്തവരുടേതാണ് ഈ ആത്മഗതം. ഉറക്കക്കുറവുണ്ടാക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്. ശരീരത്തിന്റെ കായിക പ്രവർത്തനങ്ങൾക്ക് ഒരു താത്കാലികമായ വിശ്രമാവസ്ഥയാണ് ഉറക്കം എന്ന് വിശേഷിപ്പിക്കാം.

ഉറക്കമില്ലായ്മ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവർക്ക് അതിന്റെ പ്രയാസങ്ങൾ നന്നായി അറിയാൻ സാധിക്കും. ആന്തരികവും ബാഹ്യവുമായ കാരണങ്ങൾ ഉറക്കത്തെ ബാധിക്കും.

ശാരീരികം
മാരകരോഗങ്ങൾ, ശാരീരികക്ഷതങ്ങൾ, കാൻസർ, ആസ്ത്മ, ഹൃദ്രോഗങ്ങൾ തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങൾ ഉറക്കക്കുറവിന് കാരണമാകാം.

മാനസികം
വിഷാദരോഗം, ആകുലചിന്തകൾ, ആകാംക്ഷ, ഉത്കണ്ഠ, മാനസിക സംഘർഷങ്ങൾ, നിഷേധാത്മക ചിന്തകൾ, കുറ്റബോധം തുടങ്ങിയ കാരണങ്ങൾ ഉറക്കമില്ലായ്മയുണ്ടാക്കും.

ബാഹ്യകാരണങ്ങൾ
* അപരിചിതമായ സാഹചര്യങ്ങൾ ഉറങ്ങേണ്ടി വരിക.
* മദ്യപാനം, ആഹാരക്രമത്തിലെ വ്യതിയാനങ്ങൾ എന്നിവ
*വീടിന് പുറത്തുള്ള ശബ്ദകോലാഹലങ്ങൾ, അമിതമായ പ്രകാശം
* കിടക്കുന്നതിന് മുമ്പ് ചായ, കാപ്പി മുതലായവ കുടിക്കുന്ന പതിവ് ശീലം
* മുറിയിലെ അന്തരീക്ഷം കൂടുതൽ ചൂടേറിയതോ, തണുപ്പേറിയതോ ആയ അവസ്ഥ.
* ചില തരം ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ.
* പരീക്ഷാഭയം, ജോലിഭാരം, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങൾ