അശ്വതി: മനഃസന്തോഷം അനുഭവപ്പെടും. മാതൃഗുണം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. പിതൃഗുണം അനുഭവപ്പെടും. കാര്യാദികൾക്ക് തടസവും ധനനഷ്ടത്തിനും സാദ്ധ്യത. ദുർഗ്ഗാ ദേവിക്ക് നെയ്യ് വിളക്ക് നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
ഭരണി: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കർമ്മ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഉണ്ടാകും, ആരോഗ്യപരമായി ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വ്യാഴാഴ്ച ദിവസം അനുകൂലം.
കാർത്തിക: വിദ്യാർത്ഥികൾക്ക് അനുകൂലസമയം. മാതൃഗുണം പ്രതീക്ഷിക്കാം. പിതൃസമ്പത്ത് ലഭിക്കും. ഇടവരാശിക്കാർക്ക് അനുകൂല സമയം. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം. ഹനുമാൻ സ്വാമിക്ക് വെണ്ണ, വടമാല ചാർത്തുക.
രോഹിണി: ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും, ധനലാഭം പ്രതീക്ഷിക്കാം. സഹോദരങ്ങൾ തമ്മിൽ യോജിപ്പിലെത്തും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ശാസ്താവിന് നീരാഞ്ജനം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
മകയീരം: ഇടവരാശിക്കാർക്ക് ഗൃഹവാഹന ഗുണം ലഭിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവാതിര: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പരീക്ഷാദികളിൽ വിജയ സാദ്ധ്യതയുണ്ട്. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വാഹനസംബന്ധമായ ചെലവുകൾ വർദ്ധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താന ഗുണം ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം. ശാസ്താവിന് നീരാഞ്ജനം നടത്തുക.
പുണർതം: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. കർമ്മങ്ങളിൽ ജാഗ്രത പാലിക്കണം. ഉന്നതവിദ്യക്ക് തടസം വരും. അപകീർത്തി ഉണ്ടാകും, ഗൃഹവാഹനാദി ഗുണം ലഭിക്കും. ശനിയന്ത്രം ധരിക്കുക, ശാസ്താപ്രീതി വരുത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂയം: ദാമ്പത്യജീവിതം ശോഭനമായിരിക്കും. ഉന്നത അധികാര പ്രാപ്തി ലഭിക്കും, അന്യദേശത്ത് നിന്ന് ധനലാഭം,കലാ പ്രവർത്തികളിൽ നൈപുണ്യം. ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. ഗായത്രീ മന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
ആയില്യം: സന്താനസുഖം അനുഭവപ്പെടും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മപുഷ്ടി കൈവരും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകം: കർമ്മ രംഗത്ത് നേട്ടം ഉണ്ടാകും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ഗൃഹസൗഖ്യം അനുഭവപ്പെടും. സഹോദരഗുണം ഉണ്ടാകും. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരം: പിതൃഗുണം ലഭിക്കും. ധനലാഭം ഉണ്ടാകും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ഗൃഹവാഹനാദിസൗഖ്യം പ്രതീക്ഷിക്കാം. ഞായറാഴ്ച വ്രതം, സൂര്യ നമസ്‌ക്കാരം, സൂര്യ ഗായത്രി പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രം: വിദേശത്ത് നിന്നും ധനലാഭവും, സഹോദരാദിഗുണവും പ്രതീക്ഷിക്കാം. ധാരാളം യാത്രകൾ ആവശ്യ മായിവരും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും.വാഹന സംബന്ധമായി നേട്ടങ്ങൾ ഉണ്ടാകും. ഗൃഹസൗഖ്യം അനുഭവപ്പെടും. ശിവന് ശംഖാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
അത്തം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകൾ അനുഭവപ്പെടും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. ദുർഗ്ഗാ ദേവിക്ക് നെയ്യ് വിളക്ക് നടത്തുക. ഞായറാഴ്ച ദിവസം അനുകൂലം.
ചിത്തിര: മാതൃപിതൃഗുണം അനുഭവപ്പെടും. തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. ഗൃഹവാഹന ഗുണം ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നതും ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചോതി: വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ഔദ്യോഗികമായ മേൻമ അനുഭവപ്പെടും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. ഭഗവതിക്ക് ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നത് ഉത്തമം. മഹാഗണപതിക്ക് കറുക മാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
വിശാഖം: സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മാതാവിന് അസുഖങ്ങൾ ഉണ്ടാകും. വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം. ഞായറാഴ്ച ദിവസം അനുകൂലം.
അനിഴം: ധാരാളം യാത്രകൾ ആവശ്യമായിവരും. ബിസിനസ് രംഗത്ത് ധാരാളം മത്സരങ്ങൾ നേരിടും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. പിതാവിന്റെ ആരോഗ്യനില മെച്ചമാകും. മഹാലക്ഷ്മിയെ പൂജിക്കുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.ഞായറാഴ്ച ദിവസം അനുകൂലം.
കേട്ട: ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത. മാതൃഗുണം അനുഭവപ്പെടും. കർമ്മഗുണം ഉണ്ടാകും, പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സുബ്രഹ്മണ്യപ്രീതി വരുത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
മൂലം: പിതൃഗുണം ലഭിക്കും. സന്താനഗുണം പ്രതീക്ഷിയ്ക്കാം. കർമ്മപുഷ്ടിക്കു തടസ്സങ്ങൾ നേരിടും. അധിക ചെലവുകൾ വർദ്ധിക്കും. വഞ്ചനയിൽ അകപ്പെടാതിരിക്കാൻ സൂക്ഷിക്കുക. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമം. ഞായറാഴ്ച ദിവസം അനുകൂലം.
പൂരാടം: സന്താനങ്ങൾക്ക് തൊഴിൽലബ്ധി ഉണ്ടാകാനിടയുണ്ട്. വസ്തുസംബന്ധമായി അതിർത്തി തർക്കം ഉണ്ടാകും.മാതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഭഗവതി ക്ഷേത്ര ദർശനം, ചുവപ്പ് പട്ട് സമർപ്പിക്കുന്നത് ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രാടം: സാമ്പത്തിക നേട്ടം ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. മാതൃഗുണം ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ജോലി തടസ്സം ഉണ്ടാകും. ശിവന് ധാര, അഘോര അർച്ചന നടത്തുക. ബുധനാഴ്ച ദിവസം ഉത്തമം.
തിരുവോണം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. പിതാവിന് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. ദുർഗ്ഗാ ദേവിക്ക് പട്ട് ചാർത്തുക. കളഭാഭിഷേകം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
അവിട്ടം: പിതൃഗുണം ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. ഗൃഹവാഹന ഗുണം ഉണ്ടാകും. സാമ്പത്തിക വിഷമങ്ങൾ മാറി കിട്ടും. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
ചതയം: മത്സരപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. ജോലിഭാരം വർദ്ധിക്കും. കർമ്മ സംബന്ധമായി നേട്ടങ്ങൾ ഉണ്ടാകും. ഗൃഹത്തിൽ വിഷമങ്ങൾക്ക് സാദ്ധ്യതയുണ്ട്. നരസിംഹമൂർത്തിക്ക് പാനകം നിവേദിക്കുക. ഞായറാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: മാതൃഗുണം ഉണ്ടാകും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. താത്ക്കാലികമായി ലഭിച്ച ജോലി നഷ്ടപ്പെടാൻ സാദ്ധ്യത. കർമ്മസംബന്ധമായി ക്ലേശത്തിനു സാദ്ധ്യത, ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിനു സാധ്യത, സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഹനുമാന് നാരങ്ങ, വെറ്റില മാല ചാർത്തുക. ഞായറാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനഗുണം പ്രതീക്ഷിക്കാം. പിതൃഗുണം ലഭിക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കുക. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം നടത്തുക. ബുധനാഴ്ച ദിവസം ഉത്തമം.
രേവതി: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ആഗ്രഹസാഫല്യം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം ജനിക്കും. മാനസിക സംഘർഷം വർദ്ധിക്കും. പിതൃസ്വത്ത് ലഭിക്കും. ബന്ധുജനവിരോധം ഉണ്ടാകും. ദൂരയാത്രകൾ ആവശ്യമായി വരും. ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. ബുധനാഴ്ച ദിവസം ഉത്തമം.