അഗളി സ്‌കൂളിൽ ജോലിചെയ്യാനെത്തിയ തനിക്ക് നേരെ കുട്ടികളെ ഉപയോഗിച്ച് പ്രതിഷേധം നടത്തുന്നതായി ബിന്ദു തങ്കം കല്യാണി പരാതി നൽകി. ശബരീദർശനത്തിനായി മല ചവിട്ടാൻ കോഴിക്കോട് നിന്നും വന്ന ബിന്ദു തങ്കം കല്യാണിക്ക് പ്രതിഷേധം കാരണം തിരികെ പോകേണ്ടി വന്നു എങ്കിലും ഇപ്പോഴും പ്രതിഷേധക്കാർ പിൻതിരിഞ്ഞിട്ടില്ല. പ്രതിഷേധം കാരണം കോഴിക്കോട് വാടക വീട്ടിൽ നിന്നും ഒഴിയാൻ ഉടമസ്ഥൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അഗളി സ്‌കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയ ബിന്ദു അവിടെ എത്തിയപ്പോഴും നാമജപവുമായി പ്രതിഷേധക്കാർ എത്തി. കുട്ടികളെ ഉപയോഗിച്ച് ക്ലാസിനു പുറത്തും അകത്തും ശരണം വിളികൾ നടത്തുകയാണെന്നും ബിന്ദു ആരോപിക്കുന്നു. സ്റ്റാഫ് റൂമിൽ നിന്ന് പുറത്തിറങ്ങിയാൽ, വരാന്തയിലൂടെ നടന്നാൽ ഒക്കെ അസഹനീയമായ തെറി വിളിപോലെ ശരണം വിളിയാണെന്നും ഇവർ പ്രിൻസിപ്പലിന് പരാതി നൽകി. കൂടാതെ സ്‌കൂളിന് പുറത്തിറങ്ങുമ്പോൾ നാമജപക്കാർ ഗേറ്റിൽ കാത്ത് നിന്നു ശല്യം ചെയ്യുകയാണെന്നും ബിന്ദു തങ്കം കല്യാണി ഫേസ്ബുക്കിൽ ചിത്രസഹിതം പോസ്റ്റ് ചെയ്യുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അഗളി സ്കൂളിൽ ഇന്നലെ Join ചെയ്യുന്നതറിഞ്ഞ് തെറിപ്പാട്ടും നാമജപവുമായി എത്തിയവർ ഇന്നലെ മുതൽ കുട്ടികളെ ഉപയോഗിച്ചാണ് കൂകിവിളിക്കലും ശരണം വിളിയും (തെറിപ്പാട്ട് പോലെ).. ക്ലാസിനു പുറത്തും അകത്തും ശരണം വിളികൾ.. സ്റ്റാഫ് റൂമിൽ നിന്ന് പുറത്തിറങ്ങിയാൽ, വരാന്തയിലൂടെ നടന്നാൽ ഒക്കെ അസഹനീയമായ തെറി വിളിപോലെ ശരണം വിളി.. പ്രിൻസിപ്പാളിനും PTA ക്കും പരാതി നൽകി.. ഭൂമിയെ സ്കൂളിൽ ചേർക്കാൻ വന്ന കമൽ മോളേയും കൂട്ടി ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ഗേറ്റിലെ നാമജപക്കാർ ശരണം വിളിക്കിടയിലൂടെ പറഞ്ഞത് കണ്ട വേശ്യകളെയൊന്നും ഇവിടെ പഠിപ്പിക്കാൻ സമ്മതിക്കില്ല എന്നാണ്.. പിന്നെ ചിലരുടെ സംശയം അവളേത് ജാതിയാണെന്നായിരുന്നു.. പട്ടികജാതിക്കാരിയാണെന്ന് മറ്റൊരു ഭക്തൻ ക്ലിയർ ചെയ്തു.. അപ്പോ അവള്മാരൊക്കെ അഴിഞ്ഞാടി നടക്കുന്നവരല്ലേ പിന്നെ നാണോം മാനോം ഇല്ലല്ലോയെന്ന് മറ്റേ ഭക്തൻ.. കുറേ ലവൻമാർ കേറിയിറങ്ങിയിട്ടും അവൾക്ക് കഴപ്പ് തീർന്നിട്ടില്ലാ അതാ ശബരിമലക്ക് പോയതെന്ന് മൂത്ത ഭക്തൻ.. (അതിനാണ് പെണ്ണുങ്ങൾ ശബരിമലക്ക് പോയതെന്ന് ഞാനിപ്പഴാ അറിഞ്ഞേ.. ക്ഷമിക്കണം ഇതറിഞ്ഞാ പോവില്ലാരുന്നു.. കാരണം അയ്യപ്പൻ ബ്രഹ്മചാരിയാണെന്ന് എനിക്കറിയാല്ലോ) ഇനി ഭക്തൻമാരെ നിങ്ങൾ കണ്ടില്ലാന്ന് വേണ്ട.. ദാ പിടിച്ചോ ഫോട്ടം