student-thrashed

ഹൈദരാബാദ്: അസൈൻമെന്റ് പൂർത്തിയാക്കാത്തതിന് മുന്നാം ക്ലാസ് വിദ്യാർത്ഥിയെ തല്ലിയ അദ്ധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലെ അദ്ധ്യാപകനായ ശങ്കറിനെയാണ് ഇബ്രാഹിംപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. അസൈൻമെന്റ് പൂർത്തിയാക്കിയില്ല എന്ന കാരണത്തിന് തടി കൊണ്ടുള്ള സ്കെയിൽ വച്ച് ഒൻപത് വയസുകാരനെ അദ്ധ്യാപകൻ തല്ലുകയായിരുന്നുവെന്ന് ഇബ്രാഹിംപട്ടണം പൊലീസ് സബ് ഇൻസ്പെക്ടർ മോഹൻ പറഞ്ഞു.

ചെറിയ പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ ഡിസ്ച്ചാർജ് ചെയ്തു. അദ്ധ്യാപകൻ തല്ലിയതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.