മുംബയ്: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും ആനന്ദ് പിരമളിന്റെയും വിവാഹം ഡിസംബർ 12ന് മുംബയിലെ വീട്ടിൽ നടക്കും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. പരമ്പരാഗത ഇന്ത്യൻ ആചാര പ്രകാരമാകും വിവാഹം നടക്കുകയെന്ന് മുകേഷ്-നിത അംബാനിമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മുകേഷ് അംബാനിയുടെയും നിതയുടെയും മകളായ ഇഷയും ആനന്ദും ചെറുപ്പം മുതൽ സുഹൃത്തുക്കളായിരുന്നു. മഹാബലേശ്വർ ക്ഷേത്രത്തിൽ വച്ചാണ് ആനന്ദ് ഇഷയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ഇക്കഴിഞ്ഞ മേയിലാണ് വിവാഹക്കാര്യം ഇരു കുടുംബങ്ങളും പുറത്തുവിട്ടത്. യൂണിവേഴ്‌സിറ്റി ഒഫ് പെൻസിൽവാനിയയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ ആനന്ദ് പിരമൾ റിയാലിറ്റി, പിരമൾ സ്വസ്ഥ്യ എന്നീ സ്റ്റാർട്ട് അപ് സ്ഥാപകനാണ്.