-sabarimala-issue

1. ശബരിമല പുനപരിശോധന ഹർജികൾ അടിയന്തരമായി പരിഗണിക്കണം എന്ന ആവശ്യം തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത് നവംബർ അഞ്ചിന് 5ന് നട തുറക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി വാദം കേൾക്കണം എന്ന അഭിഭാഷകരുടെ ഹർജി. നവംബർ അഞ്ചിന് ഒരു ദിവസം മാത്രം ആണ് നട തുറക്കുന്നത്. അതിനാൽ നവംബർ 11ന് ശേഷം വാദം കേൾക്കുന്നതിൽ മാറ്റം ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ശബരിമലയിൽ നിലനിൽക്കുന്ന സംഘർഷ അവസ്ഥയും കേസിന്റെ അടിയന്തര സ്വഭാവവും കണക്കിൽ എടുക്കണം എന്നും ഹർജിയിൽ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു.

2. ചിത്തിര ആട്ടത്തിനായി നവംബർ അഞ്ചിന് നട തുറക്കുമ്പോൾ സംസ്ഥാനത്ത് പൊലീസ് കനത്ത ജാഗ്രതയിൽ. ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് നിരവധി പ്രക്ഷോഭങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി കേസ് എടുക്കും വരെ നാമ ജപയജ്ഞം തുടരും എന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. അതിനിടെ, ശബരിമല അക്രമ സംഭവങ്ങളിൽ അറസ്റ്റ് തുടർന്ന് പൊലീസ്. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത് 3632 പേരെ.

3. ആർ.ബി.ഐയുടെ അധികാരങ്ങളിൽ കൈകടത്തുന്നു എന്ന ആക്ഷേപത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. റിസർവ് ബാങ്കിന്റെ സ്വതന്ത്ര അധികാരത്തെ ബഹുമാനിക്കുന്നു എന്ന് കേന്ദ്ര ധനമന്ത്രാലയം. സർക്കാരും ആർ.ബി.ഐയും തമ്മിലുള്ള കൂടിയാലോചന പുതിയ കാര്യമല്ല. കേന്ദ്രം നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും പൊതുതാത്പര്യം സംരക്ഷിക്കണം എന്നും ധനകാര്യ മന്ത്രാലയത്തിന്റെ വാത്താക്കുറിപ്പ്

4. അതിനിടെ, ആർ.ബി.ഐയ്ക്ക് മേലുള്ള കേന്ദ്ര ഇടപെടലിൽ ഗവർണർ ഊർജ്ജിത് പട്ടേൽ രാജിക്ക് ഒരുങ്ങുന്നതായി സൂചന. ചരിത്രത്തിൽ ഇന്നുവരെ കേന്ദ്ര സർക്കാരുകൾ റിസർവ് ബാങ്ക് പ്രവർത്തനങ്ങളിൽ ഇടപെട്ടിട്ടില്ല. സെക്ഷൻ 7 പ്രയോഗിക്കാനുള്ള നീക്കം അസാധാരണമെന്നും ആക്ഷേപം. ഇതു സംബന്ധിച്ച നിലപാട് ഊർജ്ജിത് പട്ടേൽ സർക്കാരിനെ അറിയിച്ചെന്നും വിവരം

5. ആർ.ബി.ഐ കേന്ദ്ര സർക്കാർ തർക്കം തുറന്ന പോരിലേക്ക് നയിച്ചത് ബാങ്കുകളുടെ കിട്ടാക്കടം വർധിച്ചതിന്റെ ഉത്തരവാദിത്തം റിസർവ് ബാങ്കിന് എന്ന അരുൺ ജെ്ര്രയ്ലിയുടെ പ്രസ്താവന. ആർ.ബി.ഐയുടെ പ്രവർത്തനാധികാരത്തിൽ കേന്ദ്രം കൈകടത്തുന്നു എന്ന് ഡെപ്യൂട്ടി ഗവർണർ വീരൽ ആചാര്യ പറഞ്ഞത് കഴിഞ്ഞ ദിവസം. തർക്കങ്ങൾക്കിടെ പ്രശ്ന പരിഹാരത്തിന് ബാങ്ക് മേധാവികളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

6. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് ചെയർമാൻ സ്ഥാനം രാജി വച്ച് അനുപം ഖേർ. രാജി, യു.എസിലെ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ എന്ന് വിശദീകരണം. ടി.വി ഷോയിൽ പങ്കെടുക്കാനായി 9 മാസത്തോളം യു.എസിൽ തങ്ങേണ്ടി വരും. കുറഞ്ഞത് മൂന്നു വർഷം എങ്കിലും സമാന രീതിയിൽ മാറി നിൽക്കേണ്ട സാഹചര്യം ഉണ്ട്. അതുകൊണ്ട് തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാൻ ബുദ്ധിമുട്ടാകും എന്നും അതിനാൽ രാജി വയ്ക്കുക ആണെന്നും രാജിക്കത്തിൽ പരാമർശം. അനുപം ഖേർ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്, 2017ൽ

7. ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായുള്ള ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെ യോഗം വിളിച്ച സംസ്ഥാന സർക്കാരിന് തിരിച്ചടി. യോഗത്തിൽ നിന്ന് വിട്ടുനിന്ന് ഇതര സംസ്ഥാന മന്ത്രിമാർ. യോഗത്തിന് എത്തിയത് ആന്ധ്രാ, തമിഴ്നാട്, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ. ദേവസ്വം മന്ത്രിമാർ എത്താത്തതോടെ മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കില്ല

8. അതിനിടെ, മലകയറാൻ യുവതികൾ എത്തിയാൽ അമ്പതു കഴിഞ്ഞ മാളികപ്പുറങ്ങളെ മുന്നിൽ നിറുത്തി പ്രതിരോധിക്കാൻ ഒരുങ്ങി സംഘപരിവാർ. നടതുറക്കുന്ന നവംബർ അഞ്ചു മുതൽ പിറ്റേന്ന് ദീപാരാധന വരെ സത്രീ ഭക്തർ സന്നിധാനത്തുണ്ടാകും. സുരക്ഷയ്ക്കായി സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയോഗിക്കില്ലെന്ന് ഡി.ജിപി ലോക്നാഥ് ബെഹ്ര നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

9. അതേസമയം, ശബരിമല വിധിയിൽ രാഹുൽ ഗാന്ധിയുടെ പരസ്യ പിന്തുണയിൽ വെട്ടിലായി കെ.പി.സി.സി. കോൺഗ്രസ് അധ്യക്ഷന്റെ നിലപാട് മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി ഇപ്പോഴും യുവതി പ്രവേശനത്തിന് എതിരാണ്. അതിനൊപ്പമാണ് രാഹുൽ ഗാന്ധി എന്ന് ഉറപ്പ് ലഭിച്ചെന്നും മുല്ലപ്പള്ളി. കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവനയെ നേരത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിരുന്നു

10. മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്, വീടിന്റെ രണ്ടാം നിലയിൽ നിന്ന്. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. രണ്ടു കൈകളിലെയും ഞരമ്പ് മുറിച്ച ശേഷം സർവീസ് റിവോൾവർ കൊണ്ട് തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. സുജിത്തിന് ഔദ്യോഗിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്ന് മന്ത്രി മാത്യു ടി. തോമസ്. ആത്മഹത്യയുടെ കാരണം അറിയില്ലെന്നും പ്രതികരണം