mm-mani

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ദിവസം കേരളത്തിൽ മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നിർമിച്ചു നൽകുന്ന ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കുകയാണ്. ഈ രണ്ട് ചടങ്ങുകളെയും ബന്ധിപ്പിച്ച് കൊണ്ട് ഫേസ്ബുക്ക് പേജിൽ ട്രോളുകയാണ് വൈദ്യുത മന്ത്രി എം.എം.മണി. ഇവിടെ പാലുകാച്ചൽ അവിടെ കല്യാണം എന്ന തലക്കെട്ടിൽ ഈ രണ്ട് പദ്ധതിക്കും ചെലവായ തുകയും എഴുതി ചേർത്തിട്ടുണ്ട്. കേരളത്തിൽ കടലിന്റെ മക്കൾക്ക് 20 കോടി ചെലവാക്കി സർക്കാർ 192 ഫ്ളാറ്റുകൾ നിർമ്മിക്കുമ്പോൾ ഇനിയും പട്ടിണി മാറാത്ത ഗുജറാത്തിൽ 3000 കോടിയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സ്ഥാപിച്ചിരിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു.