തിരുവനന്തപുരം: മൂവായിരം കോടി രൂപ ചെലവിൽ നിർമിച്ച സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് വിദേശമാദ്ധ്യമങ്ങളിൽ അടക്കം വാർത്തയായിരുന്നു. എന്നാൽ ഇത്രയും പൈസ മുടക്കി പ്രതിമ നിർമിച്ചതിനെതിരെ രൂക്ഷമായ വിമർശനവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ചൈനീസ് നിർമിത വസ്തുക്കൾ ഉപയോഗിച്ച് പ്രതിമ നിർമിച്ചതിനെ കളിയാക്കി വി.ടി.ബൽറാം നടത്തിയ പരാമർശങ്ങളും നേരത്തെ ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് വി.ടി.ബൽറാം.
രൂപ മൂവായിരം മുടക്കിയാലും സാരമില്ല, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മുമ്പിൽ ആർ.എസ്.എസുകാരനായ ഒരാളുടെ യഥാർത്ഥ വലുപ്പമെന്തെന്ന് മോദിജിക്ക് സ്വയം ബോധ്യപ്പെട്ടല്ലോ എന്നായിരുന്നു ബൽറാമിന്റെ പോസ്റ്റ്.