തിരുവനന്തപുരം: കാറപകടത്തിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജ് ചെയ്തു. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ലക്ഷ്മിയെ പരിക്കുകൾ ഭേദമായി തുടങ്ങിയത് തുടർന്ന് ആശുപത്രിവാസം അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസമാണ് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ കാറപകടമുണ്ടായത്. അപകടത്തിൽ ബാലഭാസ്കറും മകളും മരണപ്പെട്ടിരുന്നു. വലത് കാലിലെ പരിക്ക് ഭേദമായാൽ ലക്ഷ്മി പൂർണ ആരോഗ്യവതിയാകുമന്ന് ഡോക്ടർമാർ പറയുന്നു. നിലവിൽ ഭക്ഷണം കഴിക്കാനും സംസാരിക്കാനും ലക്ഷ്മിക്ക് കഴിയുന്നുണ്ട്. ബാലഭാസ്കറില്ലാത്ത ലോകത്ത് ലക്ഷ്മിക്ക് പിന്തുണയേകാൻ ബന്ധുക്കളും സുഹൃത്തുക്കളും സഹൃദയരുമുണ്ട്.