ഷംഗ്ഹായ് ഫിലിം ഫെസ്റ്റിവെലിന് ശേഷം പേരൻപ് ഇനി ഗോവൻ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കും. ഇന്ത്യയിൽ നിന്ന് വിവിധ ഭാഷകളിലായി 22 ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തമിഴിൽ നിന്ന് 4 ചിത്രങ്ങളാണ് ഇത്തവണ പ്രദർശനത്തിനെത്തുന്നത്. അടുത്തിടെ ഏറ്റവും പ്രേക്ഷക പ്രശംസ നേടിയ മാരിസെൽവരാജിന്റെ 'പരിയേറും പെരുമാൾ' ചേഴിയന്റെ 'ടു ലെറ്റ്' പ്രിയങ്ക കൃഷ്ണസ്വാമിയുടെ 'ബാരം' എന്നിവയാണ് തമിഴിൽ നിന്നുള്ള മറ്റു ചിത്രങ്ങൾ.
സംവിധായകൻ റാം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. നവംബർ 25നാണ് ചിത്രത്തിന്റെ പ്രദർശനം. റോട്ടർഡാം ഫിലിം ഫെസ്റ്റിവെലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. മമ്മൂട്ടി ആരാധകർ സംഭവം ഏറ്റെടുത്തു കഴിഞ്ഞു.