pic
CORE SECTOR

ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായ മേഖലയുടെ വളർച്ച സെപ്‌തംബറിൽ 4.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ നാല് മാസത്തിടയിലെ ഏറ്റവും മോശം വളർച്ചയാണിത്. 2017ൽ സെപ്‌തംബറിലെ വളർച്ച 4.7 ശതമാനമായിരുന്നു. കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്‌പന്നങ്ങൾ, വളം, വൈദ്യുതി, സ്‌റ്റീൽ, സിമന്റ് എന്നീ എട്ട് വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്.

ക്രൂഡോയിൽ 4.2 ശതമാനവും പ്രകൃതിവാതകം 1.8 ശതമാനവും ഇടിവ് കഴിഞ്ഞമാസം കുറിച്ചു. കൽക്കരി 6.4 ശതമാനവും റിഫൈനറി ഉത്‌പന്നങ്ങൾ 2.5 ശതമാനവും സ്‌റ്റീൽ 3.2 ശതമാനവും ഉത്‌പാദനത്തളർച്ച രേഖപ്പെടുത്തി. എന്നാൽ, വളം 2.5 ശതമാനവും സിമന്റ് 11.8 ശതമാനവും വൈദ്യുതി 8.2 ശതമാനവും നേട്ടം കൈവരിച്ചു. നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബറിൽ മുഖ്യ വ്യവസായ വളർച്ച 3.2 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി ഉയർന്നിട്ടുണ്ട്.