news-at-8-pm

1. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം. നടപടി, ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ നെട്ടുകാൽത്തേരി ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറി എന്ന പരാതിയിൽ. സ്വകാര്യ ട്രസ്റ്റിന് കൈമാറിയത്, നെട്ടുകാൽതേരി തുറന്ന ജയിലിന്റെ 2 ഏക്കർ ഭൂമി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റിന് അന്വേഷണ ചുമതല. അന്വേഷണത്തിന് മുഖ്യമന്ത്രി അനുവാദം നൽകി. ചെന്നിത്തലയ്ക്ക് എതിരെ പരാതി നൽകിയത് അഭിഭാഷകനായ അനൂപ്.


2. ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറാൻ ചെന്നിത്തല മന്ത്രിസഭ യോഗത്തിൽ ഫയൽ എത്തിച്ചത് ജയിൽ ഡി.ജി.പി ആയിരുന്ന ഋഷിരാജ് സിംഗിന്റെയും നിയമ വകുപ്പിന്റെയും എതിർപ്പ് മറികടന്ന് എന്ന് പരാതി. രണ്ടേക്കർ ഭൂമി കമ്പോള വിലയുടെ 10 ശതമാനം ഈടാക്കി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനായിരുന്നു അന്ന് മന്ത്രിസഭ തീരുമാനിച്ചത്. മന്ത്രിസഭ യോഗത്തിന്റ പരിഗണനയ്ക്ക് ശേഷവും ജയിൽ ഡി.ജി.പി എതിർപ്പ് അറിയിച്ചിരുന്നു


3. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമാ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടേലിന്റെ 143ാം ജന്മ വാർഷിക ദിനത്തിൽ ഗുജറാത്തിലെ കെവാഡിയയിലെ നർമദാ തീരത്ത് പ്രധാനമന്ത്രി അനാവരണം ചെയ്തത്, 182 മീറ്റർ ഉയരമുള്ള പ്രതിമ. ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന ഖ്യാതി ഇനി ഇന്ത്യയ്ക്ക് സ്വന്തം


4. 153.28 മീറ്റർ ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിൾ ഓഫ് ബുദ്ധയെ പിന്തള്ളി ആണ് 2989 കോടി രൂപ ചിലവുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റി പ്രതിമ ഉയരത്തിൽ ഒന്നാമൻ ആയത്. അതേസമയം, പ്രതിമാ അനാച്ഛാദനത്തിന് എതിരെ അഹമ്മദാബാദിലെ ഗോത്ര സമൂഹങ്ങളും കർഷകരും പ്രതിഷേധവുമായി രംഗത്ത്. പ്രതിമാ നിർമ്മാണത്തിനും തൊട്ടടുത്തുള്ള പ്രദേശങ്ങളിലെ ടൂറിസം വികസനത്തിനുമായി തങ്ങളുടെ സ്ഥലം സർക്കാർ കയ്യേറി എന്ന് ആരോപണം.


5. റഫാൽ വിമാന ഇടപാടിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തണം എന്ന് സുപ്രീംകോടതി. വിമാനത്തിന്റെ വില ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹർജിക്കാരെ അറിയിക്കണം. നടപടി ക്രമങ്ങളുടെ വിശദാംശങ്ങളും വിമാനത്തിന്റെ വിലയും മുദ്രവച്ച കവറിൽ 10 ദിവസത്തിനകം നൽകണം എന്നും സുപ്രീംകോടതി. എന്നാൽ വിമാനത്തിന്റെ വില ഉൾപ്പടെയുള്ള കാര്യങ്ങൾ ഹർജിക്കാരെ അറിയിക്കാൻ ആകില്ലെന്ന് അറ്റോർണി ജനറൽ


6. റഫാൽ ഇടപാടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യത്തിൽ കാത്തിരിക്കൂ എന്ന് മറുപടി. സി.ബി.ഐയിലേ പ്രതിസന്ധി ആദ്യം പരിഹരിക്കട്ടെ എന്നും സുപ്രീംകോടതി വിശദീകരണം. ഹർജികൾ നവംബർ 14 ന് വീണ്ടും പരിഗണിക്കും.


7. ആർ.ബി.ഐയുടെ അധികാരങ്ങളിൽ കൈകടത്തുന്നു എന്ന ആക്ഷേപത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. റിസർവ് ബാങ്കിന്റെ സ്വതന്ത്ര അധികാരത്തെ ബഹുമാനിക്കുന്നു എന്ന് കേന്ദ്ര ധനമന്ത്രാലയം. സർക്കാരും ആർ.ബി.ഐയും തമ്മിലുള്ള കൂടിയാലോചന പുതിയ കാര്യമല്ല. കേന്ദ്രം നിരവധി നിർദ്ദേശങ്ങൾ മന്നോട്ട് വച്ചിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും പൊതുതാത്പര്യം സംരക്ഷിക്കണം എന്നും ധനകാര്യ മന്ത്രാലയത്തിന്റെ വാത്താക്കുറിപ്പ്


8. അതിനിടെ, ആർ.ബി.ഐയ്ക്ക് മേലുള്ള കേന്ദ്ര ഇടപെടലിൽ ഗവർണർ ഊർജ്ജിത് പട്ടേൽ രാജിക്ക് ഒരുങ്ങുന്നതായി സൂചന. ചരിത്രത്തിൽ ഇന്നുവരെ കേന്ദ്ര സർക്കാരുകൾ റിസർവ് ബാങ്ക് പ്രവർത്തനങ്ങളിൽ ഇടപെട്ടിട്ടില്ല. സെക്ഷൻ 7 പ്രയോഗിക്കാനുള്ള നീക്കം അസാധാരണമെന്നും ആക്ഷേപം. ഇതു സംബന്ധിച്ച നിലപാട് ഊർജ്ജിത് പട്ടേൽ സർക്കാരിനെ അറിയിച്ചെന്നും വിവരം


9. ആർ.ബി.ഐ കേന്ദ്ര സർക്കാർ തർക്കം തുറന്ന പോരിലേക്ക് നയിച്ചത് ബാങ്കുകളുടെ കിട്ടാക്കടം വർധിച്ചതിന്റെ ഉത്തരവാദിത്തം റിസർവ് ബാങ്കിന് എന്ന അരുൺ ജെ്ര്രയ്ലിയുടെ പ്രസ്താവന. ആർ.ബി.ഐയുടെ പ്രവർത്തനാധികാരത്തിൽ കേന്ദ്രം കൈകടത്തുന്നു എന്ന് ഡെപ്യൂട്ടി ഗവർണർ വീരൽ ആചാര്യ പറഞ്ഞത് കഴിഞ്ഞ ദിവസം. തർക്കങ്ങൾക്കിടെ പ്രശ്ന പരിഹാരത്തിന് ബാങ്ക് മേധാവികളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി


10. ഇന്ത്യാവെസ്റ്റ് ഇൻഡീസ് അവസാന ഏകദിനത്തിന് ഒരുങ്ങി തിരുവനന്തപുരം. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ അവസാന വട്ട ഒരുക്കങ്ങൾ പൂർണം. മത്സരം തുടങ്ങുന്നത്, നാളെ ഉച്ചയ്ക്ക് 1.30ന്. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നത് റൺമഴ. ഇന്ത്യയ്ക്ക് പ്രതീക്ഷയായി നായകൻ വിരാട് കൊഹ്ലി, രോഹിത് ശർമ്മ എന്നിവരുടെ മികച്ച ഫോം. ബൗളിംഗിൽ ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ് എന്നിവരും ഫോമിൽ. നാളത്തെ മത്സരം ജയിക്കുകയോ സമനിലയിൽ ആകുകയോ ചെയ്താൽ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. വിൻഡീസ് ജയിച്ചാൽ പരമ്പര സമനിലയാകും.