മുംബയ്: മീ ടൂവിലൂടെ ലൈംഗികാധിക്ഷേപങ്ങളുടെ തുറന്നു പറച്ചിൽ തുടരവെ ചലച്ചിത്രതാരം പാർവതി തിരുവോത്ത് തനിക്കുനേരിടേണ്ടിവന്ന അനുഭവം വെളിപ്പെടുത്തി. വളരെ ചെറുതായിരിക്കുമ്പോൾ എതാണ്ട് നാലു വയസുള്ളപ്പോഴാണ് തനിക്ക് അത്തരത്തിൽ ദുരനുഭവം ഉണ്ടായതെന്നും അത് ലൈംഗികാധിക്ഷേപമാണെന്ന് മനസിലാക്കാൻ തന്നെ 17 വർഷങ്ങളെടുത്തെന്നും പാർവതി പറഞ്ഞു.
മുംബയിൽ നടക്കുന്ന മാമി ചലച്ചിത്രമേളയ്ക്കിടെ നടന്ന ചർച്ചയിലാണ് താരം ഇക്കാര്യം പറഞ്ഞത്. ധൈര്യത്തോടെ ഇത് തുറന്നു പറയാൻ പിന്നെയും 12 വർഷങ്ങളെടുക്കേണ്ടിവന്നു. ഓരോ ദിവസവും ആ ഓർമ്മകൾ തന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഓരോ ദിവസവും അതിജീവിച്ചവളായാണ് സ്വയം വിലയിരുത്തുന്നതെന്നും പാർവതി വ്യക്തമാക്കി.