ramesh-chennithala

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്നുവന്ന വിജിലൻസ് അന്വേഷണം സർ‌ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബ്രൂവറി ക്രമക്കേട് പുറത്തുകൊണ്ടുവന്നതിനുള്ള പ്രതികാര നടപടിയായാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിൽ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയതിന് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല നെട്ടുകാൽത്തേരി ജയിലിന്റെ രണ്ടരയേക്കർ ഭൂമി ഒരു ആശ്രമ ട്രസ്റ്റിന് നിയമവകുപ്പിന്റെയും ജയിൽ ഡി.ജി.പിയുടെയും എതിർപ്പ് മറികടന്ന് കൈമാറിയെന്നാണ് പരാതി.

തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ അനൂപ് നൽകിയ പരാതിയിലാണ് അന്വേഷണം. പരാതി ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി അന്വേഷണത്തിന അനുവാദം നൽകുകയായിരുന്നു.