പത്തനാപുരം: വിളക്കുടി വരിക്കോൽ ചരുവിളവീട്ടിൽ തങ്കപ്പന്റെ (48) മരണവുമായി ബന്ധപ്പെട്ട് വരിക്കോൽ മുണ്ടായിക്കോണത്ത് വീട്ടിൽ മിനി (43), സഹോദരി കാഞ്ഞിരംവിള തെക്കേതിൽ വീട്ടിൽ മോഹിനി എന്ന ശാരദ (42) എന്നിവരെ അറസ്റ്റ് ചെയ്തു.
സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വാക്ക് തർക്കത്തിനിടയിൽ സഹോദരിമാർ ചേർന്ന് തങ്കപ്പനെ വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. അസ്വാസ്ഥ്യത്തെ തുടർന്ന് വിളക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച തങ്കപ്പൻ മരിച്ചു. മരണത്തിൽ സംശയം ഉണ്ടെന്ന് മകൻ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ മർദ്ദനമേറ്റതാണ് മരണകാരണമെന്ന് തെളിയുകയായിരുന്നു.