കൊച്ചി: എസ്.ബി.ഐയുടെ മാസ്‌ട്രോ, ക്ളാസിക് ഡെബിറ്ര് കാർഡുപയോഗിച്ച് പ്രതിദിനം എ.ടി.എമ്മിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി 40,000 രൂപയിൽ നിന്ന് 20,000 രൂപയാക്കി കുറച്ച നടപടി ഇന്നലെ പ്രാബല്യത്തിൽ വന്നു. എസ്.ബി.ഐയുടെ മറ്ര് ഡെബിറ്ര് കാർഡുകൾക്ക് ഇത് ബാധകമല്ല. ഗോൾഡ്, പ്ളാറ്രിനം കാർഡുകൾ ഉപയോഗിച്ച് യഥാക്രമം 50,000 മുതൽ ഒരുലക്ഷം രൂപവരെ പിൻവലിക്കാം. പ്രതിദിനം കൂടുതൽ പണം പിൻവലിക്കേണ്ടവർക്ക് ഈ കാർഡുകളിലേക്ക് മാറാനായി അപേക്ഷിക്കാവുന്നതാണ്.