കൊച്ചി: പുനർനവ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ബ്രിട്ടീഷ് ദമ്പതികളായ ധവീന്ദർ സിംഗ് വിർദിയും ഭാര്യ മൊഹീന്ദ്ര പാൽ കൗറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 1.4 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്‌ടർ കെ. മുഹമ്മദ് വൈ. സഫീറുള്ളയ്ക്ക് കൈമാറി. ലണ്ടനിൽ നിന്ന് ശേഖരിച്ച വസ്‌ത്രങ്ങളും ഇവർ ദുരിതബാധിതർക്ക് കൈമാറിയിരുന്നു.
നേരത്തേ പുനർനവയിൽ ചികിത്സയ്ക്കെത്തിയ സൗദി പൗരനായ ആദൽ മതാർ അൽ ഒതൈബിയും ഒരുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. മൊസാംബിക്കിൽ നിന്നെത്തിയ നാസർ ലുണാറ്ര് ആലപ്പുഴയിൽ ദുരിതമനുഭവിക്കുന്ന 500 കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്ര് വിതരണം ചെയ്‌തിരുന്നു. ജൊഹന്നാസ് ബർഗിൽ നിന്ന് സമാഹരിച്ച ധനസഹായവുമായി ഒരുസംഘം ഉടനെത്തുമെന്ന് പുനർനവ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ.എ.എം അൻവർ പറഞ്ഞു.