karyavattam-one-day
KARYAVATTAM ONE DAY

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ്ബ് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഏകദിനപോരാട്ടത്തിനായി റൺസൊഴുകുന്ന പിച്ച് തന്നെയാണ് ക്യൂറേറ്റർ എ.എം. ബിജുവിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. ഈ പരമ്പരയിൽ ഹ്യുമിഡിറ്രി ഏറ്രവും കൂടുതലുള്ള വേദിയാണ് തിരുവനന്തപുരം. വരണ്ടതും ഫ്ലാറ്റുമാണ് അഞ്ചാം ഏകദിനത്തിനായി ഒരുക്കിയിരിക്കുന്ന പിച്ച്. ഇവിടം വേദിയായ ആദ്യ അന്താരാഷ്ട്ര മത്സരത്തിനും പിച്ചൊരുക്കിയത് ബിജുവിന്റെ നേത്യത്വത്തിലുള്ള സംഘമായിരുന്നു. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന മഴ തടസപ്പെടുത്തിയ ആ ട്വന്റി -20 മത്സരത്തിനു ശേഷം ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ഉൾപ്പെടെയുള്ളവർ പിച്ചിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.