ന്യൂഡൽഹി: സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന്റെ വില തുടർച്ചയായ വീണ്ടും കൂട്ടി. 14.2 കിലോഗ്രാം സിലിണ്ടറിന് ഇന്നലെ 2.94 രൂപയാണ് കൂട്ടിയത്. 505.34 രൂപയാണ് പുതുക്കിയ വില. ആറു മാസത്തിനിടെ കൂടിയത് 14.13 രൂപയാണ്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപ വർദ്ധിച്ച് 880 രൂപയായി.