പത്തനംതിട്ട: ശബരിമലയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അപമാനിക്കുകയാണെന്ന് പി.സി ജോർജ് എം.എൽ.എ. അയ്യപ്പ ഭക്തരെ തല്ലിച്ചതച്ച് ദക്ഷിണേന്ത്യയെ കലാപഭൂമിയാക്കാനുള്ള അച്ചാരം ആരോടാണ് മുഖ്യമന്ത്രി വാങ്ങിയതന്ന് വ്യക്തമാക്കണമെന്നും ഇനിയെങ്കിലും സത്യം മനസിലാക്കാൻ പിണറായി തയ്യാറാവണമെന്നും പി.സി ജോർജ് പറഞ്ഞു.
ശബരിമല വിധിയുമായി ബന്ധപ്പെട്ട് പിണറായി വിജയനോടുള്ള വിയോജിപ്പ് കാരണമാണ് മന്ത്രിസഭാ അയൽ സംസ്ഥാന യോഗത്തിൽ നിന്ന് അയൽ സംസ്ഥാനങ്ങൾ വിട്ട് നിന്നതെന്നും യോഗം വിളിച്ച് മുഖ്യമന്ത്രി പോലും യോഗത്തിൽ പങ്കെടുത്തില്ലെന്നും പി.സി ജോർജ് പറഞ്ഞു.