തിരുവനന്തപുരം: കൺസെഷൻ അനുവധിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ എ.ടി.ഓയായ സജീഷിനെ വിദ്യാർത്ഥികൾ വളഞ്ഞിട്ട് തല്ലിയതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ സജീഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാരായമുട്ടത്ത് നിന്ന് ധനുവച്ചപുരം ഐ.ടി.ഐലേക്ക് പോകേണ്ട വിദ്യാർത്ഥികൾക്ക് നെയ്യാറ്റിൻകരയിൽ വന്ന് പോകുന്നതിനുളള കൺസെഷൻ അനുവധിക്കാത്തതിൽ കുറെ നാളുകളായി വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ഇതിനെ തുടർന്ന് ഇന്ന് ഓഫീസിൽ നിൽക്കുകയായിരുന്ന എ.ടി.ഓ സജീഷിനെ 25 ഓളം വിദ്യാർത്ഥികൾ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.