-prithiviraj

അനാർക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ഡ്രൈവിംഗ് ലൈസൻസ് എന്ന് പേരിട്ടു. പൃഥ്വിരാജ് ഈ ചിത്രത്തിൽ ഒരു സൂപ്പർ താരമായിട്ടാണ് അഭിനയിക്കുന്നതെന്ന് അറിയുന്നു. സുരാജും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മാർച്ചിൽ ചിത്രീകരണം തുടങ്ങും. സച്ചിയുടെ ചിത്രത്തിന് ശേഷം കലാഭവൻ ഷാജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ബ്രദേഴ്സ് ഡേയിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.