ബോളിവുഡിൽ ഇപ്പോൾ ബയോപിക്കുകളുടെ കാലമാണ്. അതിൽ പുതിയത് ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ്മയെക്കുറിച്ചുള്ളതാണ്. ഷാരൂഖ് ഖാനാണ് രാകേഷ് ശർമ്മയുടെ റോളിലെത്തുന്നത്.
പരസ്യസംവിധായകമായ മഹേഷ് മത്തായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സാരെ ജഹാം സെ അച്ചാ എന്നാണ് പേരിട്ടിരിക്കുന്നത്. ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങും. റോയ് കപൂർ ഫിലിംസിന്റെയും ആർ.എസ്.വി.പി ഫിലിംസിന്റെയും ബാനറിൽ സിദ്ധാർത്ഥ റോയ് കപൂറും റോണി സ്ക്രൂവാലയും ചേർന്നാണ് നിർമ്മാണം. ഭൂമി പഡ്നേക്കറാണ് നായിക.