cinema-

നാളെ തിയേറ്ററുകളിൽ എത്തുന്നത് നാല് മലയാള ചിത്രങ്ങൾ കാറ്റ് വിതച്ചവർ, തനഹ, ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ, 1948 കാലം പറഞ്ഞത് .
അടിയന്തരാവസ്ഥ പശ്ചാത്തലമാക്കുന്ന ചിത്രമാണ് കാറ്റ് വിതച്ചവർ. പ്രൊഫസർ സതീഷ് പോൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് ബാരെ, ടിനി ടോം, ജയപ്രകാശ് കുളൂർ, ഡോ. അഷീൽ, ദീപക്, രാജീവ് തുടങ്ങിയവർ അഭിനയിക്കുന്നു.പ്രകാശ് കുഞ്ഞൻ മൂരായിൽ സംവിധാനം ചെയ്യുന്ന തനഹയിൽ ടിറ്റോ വിത്സൻ, ശ്രീജിത്ത് രവി, ഹരീഷ് കണാരൻ, പുതുമുഖം അഭിലാഷ്, ശരണ്യ ആനന്ദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഐവാനിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ അംബികാനന്ദ കുമാറാണ് നിർമ്മാണം.


പുതുമുഖങ്ങളായ സുഹൈൻ, മിഥുന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ രഞ്ജിത്തിന്റെ സഹോദരൻ നിര്യാതനായ രാജീവ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. ദേവൻ, ജാഫർ ഇടുക്കി, കോട്ടയം നസീർ, കലിംഗ ശശി, നാരായണൻ കുട്ടി, സിജോ വട്ടോളി, വിനോദ് ഐസക്ക്, തെസ്നി ഖാൻ, ഗീത വിജയൻ, അംബിക മോഹൻ, കുളപ്പുള്ളി ലീല, കനതലത തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. ഛായാഗ്രഹണം: സുഭാഷ് എ.ആർ, സംഗീതസംവിധാനം: ജെ.കെ. ഹരീഷ് മണി. ഡിവൈൻ ഫിലിംസാണ് നിർമ്മാണം.


ബാല, ശ്രീജിത്ത് രവി, ജയശ്രീ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 1948 കാലം പറഞ്ഞത്. സായ് കുമാർ, ദേവൻ, പ്രേംകുമാർ, അനൂപ് ചന്ദ്രൻ, ശിവജി ഗുരുവായൂർ, ഹരി നായർ, ഊർമ്മിള ഉണ്ണി, സീമാ ജി. നായർ, ബിന്ദു കൃഷ്ണ തുടങ്ങിയവരാണ് മറ്ര് അഭിനേതാക്കൾ. ഛായാഗ്രഹണം: പ്രശാന്ത് പ്രണവം, സംഗീതസംവിധാനം മോഹൻസിത്താര. ഭാരതി ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രൻ തിക്കൊടിയാണ് നിർമ്മാണം.