നിലമ്പൂർ: മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി സി.പി.ഐ സംഘടിപ്പിക്കുന്ന പദയാത്ര സമാപിച്ചു. സി.പി.ഐ നിലമ്പൂർ മണ്ഡലം കമ്മിററിയുടെ ആഭിമുഖ്യത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. സമാപന ദിന യാത്രയുടെ ഉദ്ഘാടനം നിലമ്പൂരിൽ നടന്നു. നിലമ്പൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ വെച്ച് അഡ്വ.കെ.ടി സമദ് ഉദ്ഘാടനം നിർവ്വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റൻ പി.എം.ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ.മനോജ്, മാനേജർ ആർ.പാർത്ഥസാരഥി, ഇ.ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി എടക്കരയിലാണ് സമാപിച്ചത്.  5 ന് പോത്തുകല്ലിൽ നിന്നാണ് നിലമ്പൂർ മണ്ഡലം തല പദയാത്രക്ക് തുടക്കമായത്. ഇതേ മുദ്രാവാക്യവുമായി സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ പദയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.