കാടാമ്പുഴ: മതേതരത്വവും പരസ്പര സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതിന് വർത്തമാനകാലത്ത് പൊതു ഇടങ്ങൾക്ക് വഹിക്കാനുള്ള പങ്ക് വലുതാണെന്ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. മാറാക്കര ഏർക്കര അനശ്വര ലൈബ്രറി  സിൽവർ ജൂബിലി ആഘോഷ സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറാക്കര പഞ്ചായത്ത് പ്രസിഡണ്ട് എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി. കൃ ഷണൻ നായർ, കെ.പി.നാരായണൻ, ഒ.കെ സുബൈർ, സലീന സുബൈർ ഒ.കെ, ഷഹനാസ് കെ.ടി, സി.മുരളീധരൻ, കെ.പി രമേഷ്, എം.പി രാജേന്ദ്രൻ, സെക്രട്ടറി എ.കെ.സുധാകരൻ  വി.പ്രസാദ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനായി ഒ.കെ സുബൈറിനെയും ജനറൽ കൺവീനറായി എ.കെ സുധാകരനെയും തെരെഞ്ഞെടുത്തു. അനശ്വര ലൈബ്രറി  സിൽവർ ജൂബിലി ആഘോഷ സ്വാഗത സംഘ രൂപീകരണം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.