കൊണ്ടോട്ടി : ഇ.എം.ഇ.എ ഹയർസെക്കണ്ടറി സ്‌കൂൾ  വിജയഭേരിയുടെ ആഭിമുഖ്യത്തിലുള്ള  'മികച്ച വിദ്യാർത്ഥി മികവുറ്റ വിദ്യാലയം ' എന്ന പരിപാടിയുടെ ഭാഗമായി  ഈ വർഷം ആരംഭിച്ച മാതൃകാരക്ഷിതാവ് പദ്ധതിയിൽ ഡോ. ജൗഹർ മുനവ്വിർ ക്ലാസ്സെടുത്തു. നവസമൂഹത്തിൽ വിദ്യാർത്ഥികൾക്ക് അനിവാര്യമായ നിയന്ത്രണങ്ങൾ നഷ്ടമാകുന്നത് അപഥസഞ്ചാരത്തിനു വഴിവെക്കുമെന്നും അദ്ധ്യാപകരെ അവരുടെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം രക്ഷിതാക്കളോട്   പറഞ്ഞു. പിടിഎ പ്രസിഡന്റ് ബശീർ മേച്ചീരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഹെഡ്മാസ്റ്റർ പി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ ബഷീർ തൊട്ടിയൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സികെ സുഹ്റാബി ,സ്റ്റാഫ് സെക്രട്ടറി പികെ ശഹീദ് സംസാരിച്ചു.