ഉപ്പട: പോത്തുകല്ല് കേന്ദ്രീകരിച്ച് ക്ഷേത്ര ആചാര സംരക്ഷണ സമിതി രൂപികരിച്ചു. ചെയർമാനായി എ.പത്മകുമാർ ഭുദാനം, കൺവിനറായി ജയപ്രകാശ് ഉപ്പട എന്നിവരെയും നൂറ് അംഗ എക്സിക്യുട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ശബരിമലയിൽ നൂറ്റാണ്ടുകളായി ആചരിച്ചു പോന്നിരുന്ന ആചാര അനുഷ്ഠാനങ്ങൾ മാനിക്കാതെ സുപ്രീം കോടതി നടത്തിയ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും വിശ്വാസികളെ വിശ്വാസത്തിൽ എടുക്കാതെ ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി മുന്നോട്ട് പോകുന്ന സംസഥാന സർക്കാരിനെതിരെയും ഈ മാസം 14 ന്  രാവിലെ 10 മണിയ്ക്ക് പോത്തുകല്ലിൽ വച്ച് നടക്കുന്ന നാമജപ ഘോയാത്രയിൽ എല്ലാ ഭക്തജനങ്ങളും പങ്കടുക്കണമെന്ന് ക്ഷേത്രആചാര സംരക്ഷണ സമിതി അറിയിച്ചു.