പെരിന്തൽമണ്ണ: ദേവീ സ്തുതികളുടെ ചൈതന്യത്താൽ നാടും നഗരവും നിറയുന്ന നവരാത്രി നാളുകൾക്ക് നാളെ നാന്ദി കുറിക്കും. നവരാത്രിയിലെ ഭക്തി നിർഭരമായ ചടങ്ങുകളായ മഹാനവമി ഒക്ടോബർ 18 നും വിജയദശമി 19 നുമാണ്. തമിഴ് ബ്രാഹ്മണ ഗൃഹങ്ങളിൽ നവരാത്രി നാളുകളിൽ ബൊമ്മക്കൊലു ഒരുക്കന്നത് ആലോഷങ്ങളിൽ ചാരുത പകരും.  ആഘോഷങ്ങളെക്കാൾ ആരാധനക്കാണ് നവരാത്രി നാളുകളിൽ പ്രാധാന്യം കല്പിക്കുന്നത്. ഒമ്പത് ദിവസവും ഉപാസിച്ച് പൂജ ചെയ്താൽ ഉത്തമമെന്നാണ് വിശ്വാസം. നവരാത്രയോടനുബന്ധിച്ച് അതിവിപുലമായ സമൂഹ ബൊമ്മക്കൊലു ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബ്രാഹ്മണ സമൂഹം. ഈ വർഷം അങ്ങാടിപ്പുറം ബ്രാഹ്മണ സമൂഹമഠം പുതുക്കി പണിയുന്നതിന്റെ ഭാഗമായി അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇത്തവണ ബൊമ്മക്കൊലു ഒരുക്കുന്നത് സമൂഹ മഠത്തിന്റെ തൊട്ടടുത്തുള്ള ചെമ്പരത്തിങ്കൽ മഠത്തിലാണ് നവരാത്രി നാളുകളിൽ ധാരാളം ഭക്തജനങ്ങൾ ബൊമ്മക്കൊലു ദർശിക്കുവാൻ അങ്ങാടിപ്പുറത്ത് ചെമ്പരത്തിങ്കൽ മഠത്തിൽ നാരായണ അയ്യരുടെ ഗൃഹത്തലേക്ക് ഈ നാളുകളിൽ എത്തച്ചേരുമെന്ന് അങ്ങാടിപ്പുറം ബ്രാഹ്മണ സമൂഹം സെക്രട്ടറി കെ.എസ്.രമേഷ്, പ്രസിഡന്റ് കെ.പി.കൃഷ്ണൻ,വനിതാ വിഭാഗം സെക്രട്ടറി ഉഷാ നാരായണൻ, പ്രസിഡന്റ് കെ.ജി.മീനാക്ഷി എന്നിവർ അറിയിച്ചു