ചങ്ങരംകുളം: കുളത്തിൽ വീണ് ആറാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കോലിക്കര തോപ്പില വളപ്പിൽ അലിയുടെ മകൻ സൽമാനുൽ ഫാരിസ് (11) ആണ് കുളത്തിൽ മുങ്ങിമരിച്ചത്. കോക്കൂർ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ സൽമാനുൽ ഫാരിസ് സ്‌കൂൾ വിട്ട് വരുമ്പോൾ കുളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ചങ്ങരംകുളം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മാതാവ്: റംസീന, സഹോദരങ്ങൾ: റൈഹാൻ, റന ഫാത്തിമ.