മ​ല​പ്പു​റം​:​ ​സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​യു​ടെ​ ​റെ​ഡ് ​അ​ലെ​ർ​ട്ട് ​മു​ന്ന​റി​യി​പ്പി​നെ​ ​തു​ട​ർ​ന്ന് ​ജി​ല്ല​യി​ൽ​ ​ക്വാ​റി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ണ്ടാ​യി​രു​ന്ന​ ​നി​രോ​ധ​നം​ ​നീ​ക്കി​ ​ജി​ല്ലാ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​കൂ​ടി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഉ​ത്ത​ര​വാ​യി.​ ​കൊ​ണ്ടോ​ട്ടി​ ​താ​ലൂ​ക്കി​ൽ​ ​വാ​ഴ​യൂ​ർ​ ​വി​ല്ലേ​ജി​ലെ​ ​ഹൈ​ഗ്രി​പ്പ് ​ക്ര​ഷേ​ർ​സ്,​ ​ഏ​റ​നാ​ട് ​താ​ലൂ​ക്കി​ൽ​ ​വെ​റ്റി​ല​പ്പാ​റ​ ​വി​ല്ലേ​ജി​ലെ​ ​ചെ​റു​പാ​റ​ ​ഗ്രാ​നൈ​റ്റ്‌​സ്,​ ​പെ​ര​ക​മ​ണ്ണ​ ​വി​ല്ലേ​ജി​ലെ​ ​മു​ബാ​റ​ക് ​ക്ര​ഷ​ർ​ ​യൂ​ണി​റ്റ് ​എ​ന്നി​വ​യു​ടെ​ ​നി​രോ​ധ​നം​ ​നി​ല​നി​റു​ത്തി​യാ​ണ് ​മ​റ്റു​ ​ക്വാ​റി​ക​ൾ​ക്ക് ​പ്ര​വ​ർ​ത്ത​നാ​നു​മ​തി​ ​ന​ൽ​കി​യ​ത്.