പെരിന്തൽമണ്ണ: ഗവ. ജില്ലാ ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെ മഞ്ഞളാംകുഴി അലി എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് ജനപ്രതിനിധികൾ നാളെ കുത്തിയിരിപ്പ് സമരംനടത്തും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് സമരം.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയെ ജില്ലാആശുപത്രിയായി ഉയർത്തിയിരുന്നു. അഞ്ച് കോടി ചെലവഴിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി കെട്ടിടവും നിർമ്മിച്ചു. സ്റ്റാഫ് പാറ്റേൺ ജില്ലാ ആശുപത്രിക്ക് ആനുപാതികമായി പുതുക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.ഇക്കാര്യത്തിൽ നിരന്തരംമന്ത്രിയുമായിബന്ധപ്പെട്ടിരുന്നെങ്കിലുംനടപടിയുണ്ടായില്ല. 123 ജീവനക്കാരുടെഅധിക തസ്തികഅനുവദിക്കണമെന്നാണ് ആവശ്യം. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലുംനടന്നില്ല. ആർദ്രം പദ്ധതിയിൽ കേവലം 4 തസ്തികകൾ മാത്രമാണ് അനുവദിച്ചത്. പ്രതിദിനം 2000ലധികം രോഗികൾ ചികിത്സ തേടിയെത്തുന്നതും 179ഓളം പേരെ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നതുമായ ആശുപത്രിയാണ്ഇത്. പ്രതിമാസം 200ഓളം പ്രസവങ്ങളും ആശുപത്രിയിൽ നടക്കുന്നു. 24 സ്റ്റാഫ് നഴ്സ് മാത്രമാണ് ഇവിടെയുളളത്.