പൊന്നാനി : പൊന്നാനിയിലെ ദർസ് വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അഴീക്കൽ സ്വദേശിയായ സീതാക്കാനകത്ത് മുജീബ് റഹ്മാനെയാണ് (38) പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. മറ്റൊരു പള്ളിയിലെ ദർസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ ഇയാൾ ജയിലിലായിരുന്നു.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷമാണ്പുതിയകേസ്. വിദ്യാർത്ഥിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി ഇയാൾ പള്ളിയിൽ നിന്ന് പലപ്പോഴും കുട്ടിയെ പൊന്നാനിയിലും എടപ്പാളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ആരോടും സംഭവം പറഞ്ഞിരുന്നില്ല. മാനസികമായി ഏറെ തകർന്ന കുട്ടി ഒടുവിൽ രേഖാമൂലം പൊലീസിൽ പരാതി നൽകി.
ഒളിവിൽപോയപ്രതിയെ വ്യാഴാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത് .കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.