കൊണ്ടോട്ടി: പ്ലസ്ടു വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ഒഴുകൂർ ഉള്ളാട്ടുതൊടി ഫാസിൽ ആണ് പിടിയിലായത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. വിദ്യാർത്ഥിയെ വാഹനത്തിൽ കയറ്റി കരുവാങ്കല്ല് കരിയാത്തൻ കോട്ടയിലെ ആളൊഴിഞ്ഞ പാറപ്പുറത്ത് വച്ചാണ് പീഡിപ്പിച്ചത്. ചൈൽഡ്ലൈൻ നടത്തിയ കൗൺസലിംഗിലാണ് വിവരം പുറത്തറിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കുട്ടിയെ നിരവധി ആളുകൾ പീഡിപ്പിച്ചതായാണ് വിവരം.
ഇവരുടെഅറസ്റ്റുംഉടനുണ്ടാവും.