മലപ്പുറം: നാടുനടുങ്ങിയ പ്രളയ ദുരന്തത്തെ പോലും അഴിമതി നടത്താൻ മറയാക്കിയ സർക്കാർ നടപടി അപമാനകരമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി പറഞ്ഞു. സർക്കാരിന്റെ മദ്യവ്യാപന നയത്തിനെതിരെ പ്രതിഷേധമുയർത്തി യു.ഡി.എഫ് നടത്തിയ സായാഹ്ന ധർണ മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ വീക്ഷണം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി. ഉബൈദുളള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ. മജീദ്, പി.സി വേലായുധൻ കുട്ടി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, മണ്ഡലം ജനറൽ കൺവീനർ വി. മുസ്തഫ, ടി. സെയ്താലി മൗലവി, ഇ. അബൂബക്കർ ഹാജി, എ.എം കുഞ്ഞാൻ, പി.എ. സലാം, എം.കെ. മുഹ്സിൻ, എം. സത്യൻ, പി. അബ്ദുൽ ഗഫൂർ, സി.എച്ച് ജമീല, പെരുമ്പള്ളി സെയ്ത്, കെ.എൻ. ഷാനവാസ്, അഷ്റഫ് പറച്ചോടൻ പ്രസംഗിച്ചു.
ഷൗക്കത്ത് ഉപ്പൂടൻ, മന്നയിൽ അബൂബക്കർ, പാലപ്ര മുഹമ്മദ് , മുജീബ് ആനക്കയം, കെ. പ്രഭാകരൻ, കെ.എൻ.എ ഹമീദ് , സി.കെ മുഹമ്മദ്, സി. രായീൻകുട്ടി, ടി. കുഞ്ഞി മുഹമ്മദ്, എം.ടി അലി, അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ, സജീർ കളപ്പാടൻ, ഹരിദാസ് പുൽപറ്റ, കെ.എം ഗിരിജ, ഹാരിസ് ആമിയൻ, പിരി ഉസ്മാൻ, എം. മമ്മു, കെ.സി. ഷിഹാബ്, പി.പി മൊയ്തീൻകുട്ടി, എം.എം യൂസുഫ്, പി.പി കുഞ്ഞാൻ, പി.കെ ഹക്കീം, പി.കെ ബാവ, സമീർ കപ്പൂർ, ഫെബിൻ കളപ്പാടൻഎന്നിവർ നേതൃത്വം നൽകി.
നിലമ്പൂർ: നിലമ്പൂരിൽ നടന്ന പ്രതിഷേധം മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.ടി.കുഞ്ഞാൻ അദ്ധ്യക്ഷത വഹിച്ചു. വി.എ.കരീം, ആര്യാടൻ ഷൗക്കത്ത്, പത്മിനി ഗോപിനാഥ്, എ.ഗോപിനാഥ്, എൻ.എ കരീം, ജോർജ്ജ് ജോസഫ്, റിയാസ് പുൽപ്പറ്റ, പാലോളി മെഹബൂബ് , പി.വി.ഹംസ തുടങ്ങിയവർ സംസാരിച്ചു. ഇഖ്ബാൽ മുണ്ടേരി, ഷാജഹാൻ പായിമ്പാടം, ബിനോയ് പാട്ടത്തിൽ തുടങ്ങിയവർ നേതൃത്വം നല്കി.
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിൽ നടന്ന ധർണ്ണ സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു. എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണയിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.കെ തങ്ങൾ, പി.എസ്.എച്ച് തങ്ങൾ, കാവുങ്ങൽ കുഞ്ഞിമരക്കാർ, സി.എച്ച് മഹ്മൂദ് ഹാജി, ഹനീഫ പുതുപറമ്പ്, സി.കെ.എ റസാഖ്, എം. മുഹമ്മദ് കുട്ടി മുൻഷി, എ.കെ മുസ്തഫ, മോഹനൻ വെന്നിയൂർ, അലി തെക്കേപ്പാട്ട്, കെ. കുഞ്ഞൻ ഹാജി, വി.എം. മജീദ്, വി.ടി സുബൈർ തങ്ങൾ, എം. അബ്ദുറഹ്മാൻ കുട്ടി, വാസു കാരയിൽ, എ.ടി ഉണ്ണി, കെ.പി മജീദ് ഹാജി, വി.വി അബു, എം.പി കുഞ്ഞിമൊയ്തീൻ, ഇഖ്ബാൽ കല്ലുങ്ങൽ, ബഷീർ പൂവഞ്ചേരി, പച്ചായി ബാവ, ഷരീഫ് വടക്കയിൽ, യു.കെ മുസ്തഫ, സി.കെ മുഹമ്മദ് കോയ പ്രസംഗിച്ചു.
മഞ്ചേരി: യു.ഡി.എഫ് മണ്ഡലം കമ്മിറ്റി മഞ്ചേരിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പറമ്പൻ റഷീദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വല്ലാഞ്ചിറ മുഹമ്മദാലി, ടി.പി. വിജയകുമാർ, വല്ലാഞ്ചിറ ഷൗക്കത്തലി, അൻവർ മുള്ളമ്പാറ, കണ്ണിയൻ അബൂബക്കർ, അഡ്വ.എൻ.സി. ഫൈസൽ, യു.കെ. തങ്കച്ചൻ, എം.രോഹിൽനാഥ്, മുനിസിപ്പൽ ചെയർപേഴ്സൺ വി.എം സുബൈദ, അഡ്വ.ബീന ജോസഫ്, എം.അഹമ്മദ് നാണി, എം.പി.എ. ഇബ്രാഹീം കുരിക്കൾ, വല്ലാഞ്ചിറ ഹുസൈൻ, ഗഫൂർ ആമയൂർ, എൻ.കെ ഹംസ, ഹനീഫ മേച്ചേരി, ടി.എം നാസർഎന്നിവർ പ്രസംഗിച്ചു.