മലപ്പുറം: ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയത്തിനെതിരെ മലപ്പുറം അയ്യപ്പഭക്തസമിതിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നാമജപ പ്രതിഷേധയാത്ര നടന്നു. മലപ്പുറം ത്രിപുരാന്തക ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച യാത്ര കോട്ടപ്പടി മണ്ണൂർ ശിവക്ഷത്ര പരിസരത്ത് സമാപിച്ചു. വി.പി. സുബ്രഹ്മണ്യൻ, അശോകൻ കാരാത്തോട് , വി.പി. രത്നകുമാരി, കെ.എം. ഗിരിജ, കെ. മോഹൻദാസ് , മണികണ്ഠ പ്രകാശ്, സി.ടി. ചന്ദ്രൻ, അച്ച്യുതൻ, കെ. ശ്രീലത, എ.ആർ. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.