പൊന്നാനി: പ്രളയബാധിതർക്ക് ധനസഹായം അനുവദിക്കുന്നതിലെ വിവേചനത്തിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ യു.ഡി.എഫ് കൗൺസിലർമാർ താലൂക്ക് ഓഫീസിനു മുന്നിൽ കുത്തിയിരുന്നു. ധനസഹായ വിതരണത്തിൽ കടുത്ത രാഷ്ട്രീയ വിവേചനമാണ് പൊന്നാനി നഗരസഭയും റവന്യൂ വിഭാഗവും നടത്തുന്നതെന്നും ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ഉണ്ണികൃഷ്ണൻ പൊന്നാനി, എം.പി.നിസാർ, വി.ചന്ദ്രവല്ലി ,സി.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി