മലപ്പുറം: മലപ്പുറം ആർ.ടി ഓഫീസിൽ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്ന പരാതിയിൽ വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ ജോയിന്റ് ആർ.ടി.ഒയുടെ പക്കൽ നിന്നും 13,500 രൂപ കണ്ടെത്തി. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു. പണം ബാങ്കിൽ നിന്നും പിൻവലിച്ചതാണെന്നാണ് ഉദ്യോഗസ്ഥന്റെ വാദം. തിങ്കളാഴ്ച ഈ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും.