താനൂർ: ബ്ലോക്ക് പഞ്ചായത്തിലെ തുവ്വക്കാട് ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിറുത്തി. മുസ്ലിംലീഗിലെ പി.സി.അഷറഫ് 282 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.പി.എമ്മിലെ പി.സി.കബീർ ബാബുവിനെ പരാജയപ്പെടുത്തിണ ബി.ജെ.പി.യിലെ പി.വേലായുധന് 388 വോട്ടു കിട്ടി. മുസ്ലിം ലീഗിലെ എ. ഇബ്രാഹീംറ്റർ മരണപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അന്നത്തെ ഭൂരിപക്ഷം 800 വോട്ടായിരുന്നു.