മലപ്പുറം: ജില്ലയിലെ അഞ്ച് പോളിടെക്നിക് യൂണിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്ത് എസ്.എഫ്.ഐക്ക് ആധിപത്യം. അങ്ങാടിപ്പുറം, തിരൂരങ്ങാടി, കോട്ടയ്ക്കൽ (ഗവ. വനിത പോളി) എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ വിജയം. മഞ്ചേരിയിലും തിരൂരിലും യു.ഡി.എസ്.എഫിനാണ് ജയം. അങ്ങാടിപ്പുറത്തും തിരൂരങ്ങാടിയിലും മുഴുവൻ പാനലിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു. തിരൂർ എസ്.എസ്.എം പോളിടെക്നിക്കിൽ വൈസ് ചെയർപേഴ്സൺ, പോളി യൂണിയൻ കൗൺസിലർ സ്ഥാനങ്ങൾ എസ്.എഫ്.ഐ നേടി. മഞ്ചേരിയിൽ മുഴുവൻ പാനലിലും യു.ഡ ി.എസ്.എഫ് വിജയിച്ചു.
കോട്ടയ്ക്കൽ വനിതാ പോളിയിൽ ചെയർമാൻ വൈസ് ചെയൻമാൻ, മാഗസിൻ എഡിറ്റർ എന്നീ സീറ്റുകളിൽ എം.എസ്.എഫ് തനിച്ച് വിജയിച്ചു. യഥാക്രമം ഷെറിൻബാനുട്ടി,വി.കെ. നഫ്ല, റമീസ പാറയിൽ എന്നിവരാണ് വിജയിച്ചത്. തിരൂർ എസ്.എസ്.എം പോളിയിൽ സി.പി. റിഷാദ്(ചെയർമാൻ),ടി.കെ . ആഷിഖ(വൈസ് ചെയർമാൻ),പി.കെ .അബ്ദുൽ വാഹിദ്, (ജനറൽസെക്രട്ടറി),എംഷൈമ(ആർട്സ് ക്ലബ്ബ് സെക്രട്ടറി),സി.എം.അഷ്ഫാഖ് (മാഗസിൻ എഡിറ്റർ) എന്നിവരാണ്് വിജയിച്ചത്.
മഞ്ചേരി: ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഇന്നലെ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ഇലക്ഷൻ നടന്ന ഏഴു സീറ്റുകളും യു.ഡി.എസ്.എഫ് സഖ്യം നേടി. ചെയർമാൻ: എൻ.കെ. ആഷിഖ് , വൈസ് ചെയർമാൻ - പി. അരുൺ കൃഷ്ണ , ലേഡി വൈസ് ചെയർമാൻ - കെ. ഷഹാന ഷെറിൻ , ജനറൽ സെക്രട്ടറി - എ. അജ്മൽ നിഷാദ് , പി. യു.സി - കെ.ടി. അസ്ലാക്ക് ഹുസൈൻ , മാഗസിൻ എഡിറ്റർ - പി.കെ. മുഹമ്മദ് റസീൻ , ആർട്സ് ക്ലബ്ബ് സെക്രട്ടറി - എം.വി. സുജാൻ വിജയ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡി.സി.സി സെക്രട്ടറി അഡ്വ. ബീന ജോസഫ് വിജയിച്ച വിദ്യാർത്ഥികൾക്ക് ഹാരാർപ്പണം നടത്തി.
തേഞ്ഞിപ്പലം: മുസ്ലിം ലീഗ് നേതാവ് അവുക്കാദർകുട്ടി നഹയുടെ പേരിലുള്ള പോളിയിൽ എസ്.എഫ്.ഐക്ക് തകർപ്പൻ ജയം. തുടർച്ചയായി മൂന്നാം തവണയാണ്എസ്.എഫ്.ഐയുടെവിജയം.ചെയർമാൻ: യസീദ്, വൈസ് ചെയർമാൻ: അനന്ദു,എൽ.സി.വി:ചിത്ര, ജനറൽ സെക്രട്ടറി: വിഷ്ണുപ്രസാദ്,പി.യു.സി: ഗോകുൽ, ആർട്സ് ക്ലബ്:ഷുഹൈബ്അഹമ്മദ്,മാഗസിൻ എഡിറ്റർ: വിഘ്നേഷ്