പെരിന്തൽമണ്ണ: മതിയായ ഭൗതികസൗകര്യങ്ങൾ ഉണ്ടായിട്ടും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് മഞ്ഞളാംകുഴി അലി എം.എൽ. എയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ മണ്ഡലം യു.ഡി.എഫ് പ്രവർത്തകരും ജനപ്രതിനിധികളും നേതാക്കളും ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
കുത്തിയിരിപ്പ് സമരം ജില്ലാ യു.ഡി.എഫ് കൺവീനർ അഡ്വ. യു.എ. ലത്തീഫ് ഉദ്ഘടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ചെയർമാൻ സി. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നാലകത്ത് സൂപ്പി, എസ്.ടി.യു ദേശീയ സെക്രട്ടറി അഡ്വ. എം റഹ്മത്തുള്ള, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവമ്പലം, സി.എം.പി സംസ്ഥാന സെക്രട്ടേറിയേറ് അംഗം കൃഷ്ണൻ കോട്ടുമല, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ മുസ്തഫ, മണ്ഡലം യു.ഡി.എഫ് കൺവീനർ അഡ്വ. എസ്. അബ്ദുസലാം, ഡി.സി.സി സെക്രട്ടറിമാരായ സി.സുകുമാരൻ,സക്കീർ പുല്ലാര, വനിതാ ലീഗ് ജില്ലാ ട്രഷറർ കെ.പി ഹാജറുമ്മ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എം സക്കീർ ഹുസൈൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പെട്ടമണ്ണ റീന, പി.കെ അബൂബക്കർ ഹാജി, എം.ബി ഫസൽ മുഹമ്മദ്, എ.കെ നാസർ, കെ.എച്ച്. അബു, പി.കെ മുഹമ്മദ് കോയ തങ്ങൾ, പച്ചീരി സുബൈർ, കെ.ഇ ഹംസ ഹാജി, ജോസ് പണ്ടാരപ്പള്ളി, രോഹിൽനാഥ്, എം.കെ റഫീഖ, ടി.കെ സദഖ തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു.
നിർമ്മാണം പൂർത്തിയായിട്ടും മസ്തിഷ്കാഘാത യൂണിറ്റ്, പാലിയേറ്റിവ് യൂണിറ്റ്, വയോജന ചികിത്സാ യൂണിറ്റ് എന്നിവ ജീവനക്കാരുടെ അഭാവം മൂലം പ്രവർത്തിപ്പിക്കാനാവാത്ത അവസ്ഥയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ മാസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുത്തിയിരിപ്പ് സമരം.